0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 1.5K

ഇഷ്ടക്കേടോടെ ന്നെ നോക്കി,

പിന്നെ.. അവിടെ ഷകീലെടെ കുളിയാണല്ലോ നടക്കണേ, നിന്ന് കാണാൻ.. ഒഞ്ഞു പോടെ,

മനസ്സിൽ അതും ഓർത്ത് ഞാൻ അങ്ങേരെ നോക്കി നന്നായിട്ട് ഒന്ന് ഇളിച്ചു പുറത്തേക്ക് കടന്നു.

"" ദേ തള്ളേ ഒരുപാടങ്ങ് നിഗളിക്കല്ലേ.. അറിയാലോ ന്നെ.. ""

"" ന്റെ പൊന്ന് മനുഷ്യ വെള്ളമടിച്ചിട്ട് വന്ന് വെറുതെ.. വഴക്കുണ്ടാക്കാതെ നിങ്ങളിങ്ങോട്ട് വന്നേ... ""

"" ന്താ ചേട്ടാ പ്രശ്നം...?? "" അകത്തെ ബഹളത്തെ നോക്കി നിന്ന ഞാൻ അടുത്തുള്ള ഒരു ചേട്ടനോട് കാര്യം തിരക്കി.

"" ഇവിടുത്തെ മൂത്ത മോൾടെ ഭർത്താവാ... കള്ളും കുടിച്ച് വന്ന്.. ചുമ്മാ നല്ലൊരു ദിവസായിട്ട് ഇവനൊക്കെ.. ""

"" ഗിരീഷേ... നീയിപ്പോ പോ...

ന്താന്ന് വേണ്ടതൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം... ""

ഓഹ് അതാണോ... ഇതൊക്കെ കല്യാണ വീട്ടിൽ പതിവുള്ളതല്ലേ.. നടക്കട്ടെ അപ്പോളല്ലേ ഒരു... ഒരു... ഇതൊള്ളൂ... പക്ഷെ ആ ശബ്ദം നല്ല പരിജയം...

"" ഗിരീഷേട്ടാ.. ഗിരീഷേട്ടനിപ്പോ പോ... നല്ലൊരു ദിവസായിട്ട് വെറുതെ

അലമ്പുണ്ടാക്കാതെ...""

ആ ശബ്ദത്തിന് പുറമെ ന്റെ സഹധർമ്മിയുടെ ശബ്ദം കാതിലേക്ക് വീണതും ഞാൻ അകത്തേക്ക് നോക്കി,

"" നീയെതാടി കൂത്ത## ന്റെ വീട്ടിലെ കാര്യത്തിലിടപെടാൻ.. ഏഹ്.. '"

"" ഗിരീഷേ.....!! നിർത്തിക്കോ നീ...ന്തും വിളിച്ചു..""

ആരുടെയോ വാക്കുകൾ മുഴുവിക്കാൻ സമ്മതിക്കാതെ ഗിരീഷ്, അടുത്തുള്ള ഡിനിംഗ് ടേബിളിൽ തലയടിച്ചു നിലത്തേക്ക് വീണു..

എല്ലാരും കണ്ണ് മിഴിച്ചു ന്നെ നോക്കുമ്പോൾ കലി തീരാതെ ഞാൻ നിലത്ത് തലയും പൊത്തി കിടക്കുന്നവനെ തന്നെ നോക്കി നിൽക്കായിരുന്നു,

അത് കണ്ട് കലങ്ങി നിന്ന കണ്ണുകളുമായി അവളെന്റെ

💬 Comments

View all comments