Chapter Title : നിശാഗന്ധി [വേടൻ]
ചോരയെ വേണ്ടെന്ന് വെച്ച് സുഖത്തിന് വേണ്ടി പോകുന്നവരും, പിഴച്ചുണ്ടായതിനെ തള്ളികളയുന്നവരും, ആരും.....
ഉപേക്ഷിച്ചു പോകുന്നവരൊന്നും മരിച്ചുപോയവരല്ല..
മടുത്ത് പോയവരാണ്.. അപ്പോ അവരെ ഓർത്ത് ദുഖിക്കുന്നതിൽ അർത്ഥമില്ല,..
പിന്നെ നിനക്ക് ഞനൊരു അഡ്വൈസ് തരാം..
പലതും നഷ്ടമായി നിൽക്കുന്നവരെ സഹതാപകണ്ണോടുക്കൂടി നോക്കാതെയിരിക്കുക ന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വല്യ സഹായം.. മറിച് ഒന്ന് ചേർത്തുപ്പിടിച്ചാൽ അത്രേം സന്തോഷം... ""
ഞാനാ മുഖത്തെക്ക് ഒന്ന് നോക്കി, പതിയെ ഞാനാ സോഫയിൽ നിന്നും എണ്ണിറ്റു
"" നീയെവിടെ.....?? കിടക്കാൻ പോണാ...! "" ന്റെ വരവ് കണ്ടവൻ ചോദിച്ചു.
"" അല്ല ചേർത്തുപിടിക്കാൻ...!""
"" ന്റെ പൊന്ന് മീനു, നീ ഒന്നും വേണ്ട, അവിടിരി... ന്റെ പൊന്നോ ഇതുപോലോന്ന്.. "" അവൻ ചിരിച്ചോണ്ട് ന്നെ പിടിച്ചു വീണ്ടും സോഫയിൽ ഇരുത്തി.
"" വേണ്ടങ്കിൽ... വേണ്ടെടാ... അല്ലെങ്കിലും നീയൊന്നും എന്നെ അർഹിക്കുന്നില്ല... ""
ഞാൻ വീണ്ടും ആറ്റിട്യൂട് പിടിച്ചു. പിന്നെ കുറച്ച് നേരം ഫോണിൽ നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. കുറച്ച് കഴിഞ്ഞതും ന്തോ ഒരു കനം തോളിൽ, ഞാൻ തല ചെരിച്ചു നോക്കി,
പാവം ന്റെ ചെക്കൻ ഉറങ്ങി വീണതാണ്. ഞാനവനെ കയറ്റി കിടത്തി ആ മുടിയിലൂടെ വിരലോടിച്ചു, പതിയെ അവിടെയൊന്ന് മുത്തി.
അയ്യ്.... ഞനൊന്ന് ഇരുന്ന് പൊങ്ങി.. ന്റെ ജീവിതത്തിലെ ആദ്യത്തെ ഉമ്മ.. ഒരു രണ്ട് മൂന്നു സെൽഫി കൂടെ എടുത്ത്.. ഉമ്മ വെക്കുന്നതും, അവന്റെ കൂടെ ഉറങ്ങുന്നത് പോലെ കണ്ണടച്ചും, കോക്കിരി കാട്ടിയും ഒക്കെ.
രണ്ടെണ്ണം അപർണ്ണ ക്കും അയച്ചു കൊടുത്ത് കാണട്ടെ നാറി.. ഒന്നുല്ലേലും അവളും മോഹിച്ചതല്ലേ.. തരത്തില്ല
💬 Comments
View all comments