Chapter Title : നിശാഗന്ധി [വേടൻ]
എല്ലാം വളരെ നന്നായി അടുക്കി വച്ചിരിക്കുന്നു, ഞാൻ അതും നോക്കി നിന്ന സമയം അവൻ അകത്ത് നിന്നും ഒരു ടൗവൽ എടുത്ത് പുറത്തേക്ക് വന്നു.
"" ധാ... പോയി ഫ്രഷായിവാ... "" ഞാനത് വാങ്ങി അവൻ കാണിച്ച റൂമിലേക്ക് കയറി,
"" നിനക്ക് കോഫിയല്ലേ...?? "" ന്ന് വിളിച്ചു ചോദിക്കുമ്പോൾ ഞാൻ അതേയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
അപ്പോളാണ് വേറെയൊരു കാര്യം ഓർത്തത്.. ഇട്ട് മാറാൻ ഒന്നുല്ല. ഇതാണെങ്കിൽ ആകെ മുഷിഞ്ഞു.. അവനോട് എങ്ങനെ ചോദിക്കും.. അല്ലെത്തന്നെ അവന്റെൽ എവിടുന്നാ പെണ്ണുങ്ങടെ ഡ്രെസ്സൊക്കെ...
വരുന്ന വഴി വാങ്ങാനും മറന്നു... അല്ലെ ഓർക്കാൻ പറ്റിയ വരവാണല്ലോ വന്നത്. ഞാൻ ഏതായാലും കുളിച്ചു ഇട്ടത് തന്നെ ഇട്ട് പുറത്തേക്ക് ഇറങ്ങി,
കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖം ഒന്ന് തുടച്ചപ്പോ, കണ്ണാടിയിലൂടെ ബെഡിൽ ന്തോ..
ബെഡിന്റെ സൈഡിൽ അത്യാവശ്യം ലൂസ് ബനിയനും ലേഡീസിന്റെ തന്നെ മാച്ചിംഗ് ഫോർത്തും.. പിന്നെ അണ്ടർഗാമെൻസും. എല്ലാം ന്റെ സൈസ്
ഇവനിത് എവിടുന്ന് ഒപ്പിച്ചു..
അല്ലേലും "" ധാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത് ന്നല്ലേ.. "" അതോണ്ട് കൂടുതൽ തല പുണ്ണാക്കണ്ട് ഞാൻ അതെടുത്തിട്ടു.
"" അഹ്.... ഞാൻ നിന്നെ നോക്കി ഇരിക്കയായിരുന്നു.. "" അവൻ അവന്റെ ലാപ്ടോപ്പ് അടച്ചു,, നിക്ക് ആ കോഫി മഗ്ഗ് നീട്ടി, ഞാനത് വാങ്ങിയാ ബീൻബാഗിൽ ഇരുന്ന്.
"" നിനക്കിത് പാകമാണല്ലേ.. ചെറിയൊരു സംശയം ഇണ്ടായിരുന്നു.. "" അവൻ ഒന്ന് ചിരിച്ചു, അവനും പോയി ഫ്രഷ് ആയിട്ടുണ്ട്
"" ഇതാരുടെയാ... എനിക്ക് പക്കാ.. പക്കാ.. ""
ഞാനാ ബനിയനിൽ തൊട്ട്
💬 Comments
View all comments