0%

Chapter Title : നിശാഗന്ധികൾ പൂത്ത രാവ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 830

രാജേഷ് അന്നത്തെ യാത്രയിലേക്ക് കണ്ണ് നട്ടു ,

എപ്പോഴാണവൾ തന്റെ മനസ്സിലേക്ക് കുടിയേറിയത് ... അന്നത്തെ ട്രെയിൻ യാത്രയിലോ ? അവളുടെ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ പതിഞ്ഞതിനാൽ ടൂർ പോകുന്ന ആ സംഘത്തിലെ ടീച്ചറിൽ നിന്ന് തന്നെ അവളുടെ പേരും അഡ്രസ്സും വാങ്ങിയെടുത്തു .. തന്റെ മൂന്നാമത്തെയോ നാലാമത്തെയോ ലീവിൽ , നാട്ടിലെക്കുള്ള യാത്രയിലായിരുന്നു അത് . ലീവ് തീരും മുൻപേ അഡ്രെസ്സ് തേടി പിടിച്ചു ചെന്ന് പെണ്ണാലോചിച്ചു .. അവളുടെ പഠനം കഴിയട്ടെ എന്നായിരുന്നു മറുപടി ... വീട്ടിൽ ആലോചിക്കാൻ അമ്മ മാത്രമേയുണ്ടായിരുന്നുള്ളല്ലോ ... പക്ഷെ അമ്മ നടക്കില്ലായെന്നു വാശി പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറി . അവളുടെ പഠനം കഴിയട്ടെ എന്നവളുടെ വീട്ടുകാർ പറഞ്ഞതും ഒഴിവാക്കാൻ തന്നെയായിരുന്നു എന്നടുത്ത ലീവിലറിഞ്ഞു . ഒന്ന് കാണാൻ കൊതിയോടെ ചെന്നപ്പോൾ അവളുടെ കല്യാണം കഴിഞ്ഞുവെന്ന് .

അമ്മയുടെ നിർബന്ധപ്രകാരം അമ്മ തന്നെ കണ്ടു പിടിച്ച പെണ്ണിനെ കെട്ടി .. ആദ്യ നാളുകളിൽ അമ്മ അവളെ എടുത്തുകൊണ്ടെന്ന പോലെയാണ് നടന്നത് . അൽപം കാശുള്ള വീട്ടിലെ , ഗൾഫുകാരി മരുമകൾ .. ആദ്യം താനും പിന്നെ അമ്മയുവളേ മടുത്തു തുടങ്ങി . ലാളിച്ചു വളർത്തിയ ഒരേയൊരു മകൾ ... താൻ പിടിക്കുന്ന മുയലിന് നാല് കൊമ്പെന്ന വാദം ... ആവശ്യത്തിനുമതിനുമപ്പുറം ക്ഷമിച്ചിട്ടാണ് അമ്മയും മകന്റെ വിഷമം മനസിലാക്കിയത് ...

അടുത്ത ലീവിന്‌ വന്നപ്പോളാണ് ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടാൻ ചെന്നത് ... സംസാരിക്കാൻ വന്നതോ ലജിതയും . അവൾക്ക് തന്നെ അറിയില്ലായിരുന്നു . താൻ പറഞ്ഞപ്പോളാണ് അവൾ

💬 Comments

View all comments