0%

Chapter Title : നിശഗന്ധികളുടെ യാമം [Smitha]

Author : സ്മിത Read All Parts 1696

പോലെ ....”

“നീ ഒന്നും പറയണ്ട...”

ലിസി തീര്‍ത്ത് പറഞ്ഞു. പിന്നെ അവള്‍ എന്തോ ഓര്‍ത്തു.

“ആ എടാ...”

അവള്‍ ഉത്സാഹത്തോടെ വിളിച്ചു.

“എന്നാ മമ്മി?”

“നീ നിന്‍റെ ഗേള്‍ ഫ്രണ്ടിന്റെ കൈയ്യില്‍ കൊടുത്തുവിട്ടാല്‍ മതി. കുഴപ്പമില്ല...പെണ്ണുങ്ങള്‍ ആകുമ്പം കൊഴപ്പം ഇല്ല...”

“ആ ഫസ്റ്റ്...!”

ജെയിംസ് കളിയാക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“അതിനു ഞാന്‍ ഒരുത്തിയെ ആദ്യം കണ്ടുപിടിക്കണം... അതും സമീറ മാഡത്തേപ്പോലെ സ്ട്രിക്ക്റ്റ് ആയ ഒരു ലീഡറുടെ കീഴിലെ അസൈന്‍മെന്‍റ്റിന്‍റെ ഇടയില്‍...എന്നിട്ട് അവളെ പ്രൊപ്പോസ് ചെയ്യണം. അവളത് സമ്മതിക്കണം...കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും ഒന്ന് കറങ്ങണം, എന്നിട്ട് പറയണം ഡാര്‍ലിംഗ്, ഞാന്‍ വിസ്പ്പര്‍ വാങ്ങിത്തന്നാല്‍ അതെന്‍റെ മമ്മിയ്ക്ക് ഒന്ന് കൊണ്ടുപോയി കൊടുക്കാമോ....?”

ജെയിംസ് ഒന്ന് നിര്‍ത്തി.

“മമ്മീടെ തലേടെ പിരി എളകിയോ?”

ജെയിംസ് പെട്ടെന്ന് ചോദിച്ചു.

“അങ്ങനെയെങ്കിലും നിന്‍റെ ലൈഫിലെക്ക് ഒരു പെണ്ണ് കടന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് പറയുന്നതല്ലേ മോനെ?”

വളരെ ശബ്ദം താഴ്ത്തി ലിസി അവനോട് ചോദിച്ചു. ലിസിയുടെ ചോദ്യത്തിലേ മൃദുലതയുടെ മുമ്പില്‍ ജെയിംസിന്‍റെ മനസ്സ് ഒരു നിമിഷം ചെറുതായി പതറി.

“മമ്മി സെന്‍റ്റി ലൈന്‍ ഒന്ന് മാറ്റിപ്പിടിച്ചേ...”

അവന്‍ പറഞ്ഞു.

“എനിക്കിപ്പം തല്‍ക്കാലത്തേക്ക് മമ്മി മതി...”

അവന്‍ പറഞ്ഞു.

“നിന്‍റെ കാര്യം...!”

“തല്‍ക്കാലം എന്‍റെ ഗേള്‍ ഫ്രണ്ടിനെ മമ്മി വിട്ടുപിടി. ഞാന്‍ എന്‍റെ ഒരു ബോയ്‌ ഫ്രണ്ടിനെ വിസ്പ്പറും കൊടുത്ത് അയക്കാം...”

“നിന്‍റെ ബോയ്‌ ഫ്രണ്ടോ”

ലിസി ചോദിച്ചു.

അവളുടെ സ്വരത്തില്‍ അല്‍പ്പം ആശങ്ക കലര്‍ന്നിരിക്കുന്നത് ജെയിംസ് ശ്രദ്ധിച്ചു.

അത് എന്തിനോടുള്ള ആശങ്കയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ അവനൊന്ന് ചിരിച്ചു.

“ഞാന്‍ മുംബൈ പോലീസിലെ ആന്‍റ്റണി മോസെസ് ഏലിയാസ് റാസ്ക്കല്‍ മോസെസ് അല്ല..അങ്ങനെയാണോ മമ്മി വിചാരിച്ചേ?”

“അല്ല, അത് പിന്നെ...”

ലിസിയ്ക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

“നെനക്ക് ഇതുവരേം ഒരു ഗേള്‍ഫ്രണ്ട് ഇല്ല...മാത്രമല്ല നീ ബോയ്‌ ഫ്രണ്ടിനെ അയക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ ....ഞാന്‍ കരുതി നീയെങ്ങാനും ഇനി...”

ബാക്കി പറയാതെ ലിസി നിര്‍ത്തി.

“കുണ്ടനായിരിക്കുമോ എന്നല്ലേ?”

ജെയിംസ് ഫോണിലൂടെ ഉറക്കെ ചിരിക്കുന്നത് ലിസി കേട്ടു.

“കുണ്ടനോ? എന്നുവെച്ചാല്‍?”

“എന്നുവെച്ചാല്‍ പെണ്ണിനോട് സെക്സ് തോന്നാതെ ആണിനോട് സെക്സ്

💬 Comments

View all comments