Chapter Title : നിശഗന്ധികളുടെ യാമം [Smitha]
നോട്ടം കാണുമ്പോള്‍ തന്നെയറിയാം. ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞ ആണുങ്ങള്‍ ഇതുപോലെ ആര്‍ത്തി കാണിക്കില്ല. കാപ്പിയുണ്ടാക്കുമ്പോള്‍ പിമ്പില്‍ ആരൊ നില്‍ക്കുന്നത് ലിസി അറിഞ്ഞു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ചെറുതായി ഒന്ന് നടുങ്ങി. വിമല്‍ പിമ്പില്‍ നില്‍ക്കുന്നു!
“അല്ല, ലിസി ഒറ്റയ്ക്ക് കാപ്പിയുണ്ടാക്കി ബോറടിക്കണ്ട എന്ന് വെച്ച് ഞാനും കൂടി വന്നെന്നേയുള്ളൂ...”
“ഓ! ഒരു കാപ്പിയുണ്ടാക്കുമ്പോള്‍ എന്ത് ബോറടിയാണ്!”
വിമല്‍ അവളോട് ചേര്‍ന്ന് നിന്നു. മാറി നില്‍ക്കാന്‍ പറയണമെന്നുണ്ട്. ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല. അയാളുടെ ദേഹത്ത് നിന്നും മയക്കുന്ന പെര്‍ഫ്യൂമിന്‍റെ ഇളം സുഗന്ധം. മയക്കുന്ന ഉച്ച്വാസവായു.
“എന്താ ലിസി ജെയിംസിനെപ്പോലെ ഒരു മുതിര്‍ന്ന മകന്‍റെ അമ്മയായിട്ടും ഈ മാസമര സൌന്ദര്യത്തിന്‍റെ രഹസ്യം?”
അവളോട് വീണ്ടും ചേര്‍ന്ന് നിന്ന് അയാള്‍ ചോദിച്ചു.
“പറഞ്ഞു സുഖിപ്പിച്ച് മയക്കാന്‍ അറിയാം ഡോക്റ്റര്‍ എന്നെയിങ്ങനെ സുഖിപ്പിച്ചത് കൊണ്ട് എന്ത് കിട്ടാനാ? ഏതേലും കൊച്ചു പെമ്പിള്ളേരെപ്പോയി കാണ്..എന്നിട്ട് അവരോടു പറ ഇതൊക്കെ.”
“എന്തിന്? ലിസിയുള്ളപ്പോള്‍ ഞാന്‍ വേറെ എവിടെപ്പോകാന്‍? ഹം ആപ്കെ ഹേ കോന്‍?”
“ഹം ആപ്കെ പെഷ്യന്‍റ്റ്...”
അവള്‍ തിരിഞ്ഞ് അവന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. തിരിഞ്ഞപ്പോള്‍ അവളുടെ തുട അവന്‍റെ കാലിനെ ഒരുമ്മി. അവള്‍ പെട്ടെന്ന് അകന്നു. അവന്‍ പക്ഷെ അവളോട് കൂടുതല്‍ ചേര്‍ന്ന് നിന്നു.
“ഇത്രേം സൌന്ദര്യമുള്ള ചെറുപ്പം തോന്നിക്കുന്ന ഒരു പെണ്ണിനെ വിട്ട് എങ്ങനെയാ എന്‍റെ മോളെ വേറെ ആരുടെയെങ്കിലും പുറകെ പോകുന്നെ?”
എത്ര ശ്രമിച്ചിട്ടും മുഖത്തേക്ക് ഇരച്ചെത്തിയ ലജ്ജ മറച്ചു പിടിക്കാന്‍ ലിസിയ്ക്കായില്ല.
“എന്നെ ഇങ്ങനെ എന്തിനാ പൊക്കിപ്പറയുന്നേ വിമല്‍?”
ലിസി ലജ്ജയോടെ ചോദിച്ചു.
“പൊക്കിപ്പറഞ്ഞതല്ല...”
അല്‍പ്പം കൂടി
💬 Comments
View all comments