0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 10.7K

പ്രായം കാണും...”

“മോനുണ്ടാകാത്തെ എന്‍റെ കൊഴപ്പം അല്ലല്ലോ! വാചകമടിക്കണ്ട മോളെ വെറുതെ! നീ പിരിഞ്ഞുപോകും!”

എന്‍റെ സമ്പൂര്‍ണ്ണപരാജയമാണ് ആ വാക്യത്തിലൂടെ സാം സാധിച്ചെടുത്തത്.

“മതിലിന് വെളീലെ കാട് അത്രേം വളന്നു പൊങ്ങീത് കൊണ്ടല്ലേ ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞെ? ആ കൊച്ച് വന്ന് ഹെല്‍പ്പ് ചെയ്തില്ലാരുന്നേല്‍...എത്ര മൂര്‍ഖന്‍ പാമ്പാ അതീന്ന് പോയേന്ന് സാമിനറിയില്ലേ?”

എന്‍റെ സ്വരം ദയനീയമായിരുന്നു.

“ഞാന്‍ വീട്ടി ഇല്ലാത്ത നേരം നോക്കി അവന്‍ നിന്‍റെ കാടൊക്കെ ചെത്തുന്നത് എന്നേത്തിനാ എന്നൊക്കെ എനിക്കറിയാം സോഫി...”

ദയാരഹിതമായ വാക്കുകള്‍ സാമില്‍ നിന്നും ഒഴുകി.

“ശരിക്കൊള്ള മൂര്‍ഖന്‍ പൊറത്തേക്ക് ചാടുമ്പോഴേ നെനക്ക് അത് മനസ്സിലാകൂ..”

കലികൊണ്ട് എന്‍റെ ദേഹം വിറച്ചു. പക്ഷെ മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന് എന്‍റെ മനസ്സ് പറഞ്ഞു.

ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് രഞ്ജിത്തിന്‍റെ നോട്ടത്തില്‍ അരുതായ്കയില്ലേയെന്ന്‍. അവന്‍റെ ആപ്രായത്തിലുള്ള കുട്ടികള്‍ പെണ്ണുങ്ങളെ കാണുമ്പോള്‍ അങ്ങനെയാണല്ലോ നോക്കുന്നത് എന്നോര്‍ത്ത് ഞാന്‍ ആ വിഷയം പിന്നീട് ഗൌരവമായി എടുത്തില്ല.

അയല്‍വക്കത്തുള്ള സോമന്‍ ചേട്ടന്‍റെ അനിയനാണ് രഞ്ജിത്ത്. അവന്‍റെ വീടങ്ങ്‌ പാലക്കാടാണ്. വെക്കെഷനോക്കെ ആകുമ്പോള്‍ അവന്‍ അവന്‍റെ ചേട്ടനെയും ചേട്ടത്തിയമ്മയേയും കാണാന്‍ വരും. അവനെ വലിയ കാര്യമാണ് സോമന്‍ ചേട്ടനും ഭാര്യ ഭാര്യ ശ്രീലതയ്ക്കും. അവിടെ വരുമ്പോള്‍ രഞ്ജിത്ത് ഇവിടെയും വരും. എന്നോട് വര്‍ത്തമാനം പറഞ്ഞിരിക്കും. ഒരു മകനുണ്ടായിരുന്നെങ്കില്‍ അവനെപ്പോലെയായിരിക്കുമല്ലോ എന്നൊക്കെ പലപ്പോഴും അവനോട് സംസാരിക്കുമ്പോള്‍ ഓര്‍ക്കും.

ഇരുപത് വയസ്സാകുന്നതെയുള്ളൂ. എന്നാലും ഇരുത്തം വന്ന പ്രകൃതമാണ്. അറിഞ്ഞുകൂടാത്ത പണികളില്ല. പറയാതെ തന്നെ വീട്ടിലെ പണികളൊക്കെ ചെയ്യാറുണ്ട് അവനെന്നാണ് ശ്രീലത പറയാറ്. പറമ്പ് കിളയ്ക്കുന്നത് മുതല്‍ തല്ലിപ്പൊളിഞ്ഞ് ഉപയോഗിക്കാനാവാത്തത് എന്ന് കരുതിയ കമ്പ്യൂട്ടര്‍

💬 Comments

View all comments