Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]
ഇങ്ങനെ? ഇതുപോലെ അശ്ലീലം പറയാന്‍ മാത്രം ഇവിടെ സംഭവിച്ചത് എന്താണ്?
എനിക്ക് ഒന്നും മനസ്സിലായില്ല.
സാം തീര്‍ത്തും അപരിചിതനായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി.
“നിന്നെപ്പോല്ലുള്ള മൈരുകളാ, ആണുങ്ങളൊക്കെ വെറും മൊണ്ണകളാ എന്ന് പെണ്ണുങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്നെ!”
സാം വീണ്ടും രഞ്ജിത്തിനെ നോക്കി കലിപൂണ്ട് പറഞ്ഞു.
“ഫ, മൈരേ!”
ആ സെക്കന്‍ഡില്‍ തന്നെ രഞ്ജിത്ത് അലറി.
“ഒരു പാവം പെണ്ണിന്‍റെ അടുത്ത് ആണോ നിന്‍റെ വീരവാദം? പന്നക്കെളവാ ഇനി എന്നെച്ചേര്‍ത്ത് ഈ മാഡത്തിനോട് അവരാതം പറഞ്ഞാ പല്ലടിച്ച് ഞാന്‍ താഴെയിടും, കാണണോ നെനക്ക്?”
“കെളവനോ, ഞാനോ!”
സാം രഞ്ജിത്തിനെ ഭീഷണമായി നോക്കി.
രഞ്ജിത്ത് പറഞ്ഞ വാക്കുകളില്‍ ആ ഒരു വാക്കുമാത്രമേ സമിനെ ദേഷ്യം പിടിപ്പിക്കുന്നുള്ളൂ?
“താനല്ലേ മാഡത്തിനെ കൊറച്ച് മുമ്പ് തൈക്കിളവി എന്ന് വിളിച്ചേ?”
രഞ്ജിത്ത് ചോദിച്ചു.
“തനിക്ക് മാഡത്തിനേക്കാള്‍ എന്നായാലും നാലഞ്ചു വയസ്സ് കൂടുതല്‍ ഇല്ലേ? മാഡം കെളവി ആണേല്‍ താനാരാ പിന്നെ? ദുല്‍ഖര്‍ സല്‍മാനോ? പന്നപ്പരട്ടക്കെളവന്‍!”
സാം പെട്ടെന്ന് രഞ്ജിത്തിന്‍റെ നേര്‍ക്ക് അടുത്തു. അപ്പോള്‍ ഞാനവരുടെ ഇടയില്‍ കയറി. രഞ്ജിത്തിന്‍റെ ദേഹം എന്നിലേക്ക് അപ്പോള്‍ അമര്‍ന്നു.
“കണ്ടില്ലേ! തേവിടിശി ചെക്കന്‍റെ ചൂട് കിട്ടാന്‍ ഉരുമ്മി ഞെങ്ങി നിക്കുന്നെ! ത്ഫൂ!”
സാം കാര്‍ക്കിച്ച് തുപ്പി.
“ഫ! പട്ടി!”
രഞ്ജിത്ത് പിന്നെയും അലറി.
“ഉരുമ്മി ഞെങ്ങി നിന്നാ എന്നാ? തന്നെപ്പോലെ കാലന്‍ കരഞ്ഞോണ്ട് ഓടുന്ന പട്ടികളെയല്ല മാഡം അര്‍ഹിക്കുന്നെ...നല്ല സുന്ദരന്‍മാരെയാ! താന്‍ പോയി അത് കണ്ട് അടിച്ചു കള! അല്ല പിന്നെ!”
“ഇറങ്ങെടാ വെളീല്‍!”
സാം അലറി.
ചുറ്റുവട്ടത്ത് ഉള്ളവരെല്ലാം ആ ശബ്ദം കേട്ടുകാണുമെന്ന് ഉറപ്പ്.
💬 Comments
View all comments