Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]
“റെസ്പെക്റ്റ് ചെയ്യണംന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ സോഫി ചേച്ചി എന്നോ ചേച്ചി എന്നോ വിളിച്ചോ...മാഡം മാഡംന്ന് വിളിക്കണ്ട,”
എന്‍റെ വാക്കുകള്‍ ഒന്നും അവനെ പ്രസന്നനാക്കിയില്ല.
“എന്താ രഞ്ജിത്തിന് ചോദിയ്ക്കാന്‍ ഉള്ളത്?”
“പച്ചയ്ക്ക് ഇങ്ങനെ ചവിട്ടിത്തേക്കുന്നത് മാഡം അല്ല ചേച്ചി എന്‍ജോയ് ചെയ്യുന്നുണ്ടോ? അല്ല, ചെല പെണ്ണുങ്ങള്‍ അങ്ങനെയാണ് എന്ന് കേട്ടിട്ടുണ്ട്...കെട്ട്യോമ്മാര് പരസ്യമായി, മറ്റുള്ളോരുടെ മുമ്പി അപമാനിക്കുമ്പം അവര്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്...അതുകൊണ്ട് ചോദിച്ചതാ...”
അപമാനിതയായവളെപ്പോലെ എന്‍റെ പുരികങ്ങള്‍ വളഞ്ഞു.
“എന്നുവെച്ചാ?”
ഞാന്‍ ചോദിച്ചു.
“എന്‍റെ മുമ്പി വെച്ച് അയാള് ചേച്ചിയെ എന്തൊക്കെ അസഭ്യങ്ങള്‍ ആണ് തെറികള്‍ ആണ് പറഞ്ഞത്! യൂ ആര്‍ ഓക്കേ വിത്ത് ദാറ്റ്?”
“ഞാന്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് രഞ്ജിത്ത്...”
ഉള്ളില്‍ കനച്ചു വരുന്ന വേദനയോടെ ഞാന്‍ പറഞ്ഞു.
“എന്താണ് അപമാനം...അപമാനം എങ്ങനെ നേരിടണം എന്നൊക്കെ എനിക്കറിയാം...”
എന്‍റെ ഉള്ളൊന്നു വിങ്ങി അപ്പോള്‍.
“നീ നിന്‍റെ പാട് നോക്കിപ്പോടാ എന്നങ്ങ് ഇന്‍ഡയറകറ്റ് ആയി ചേച്ചി പറഞ്ഞിരിക്കുന്നു...”
അവന്‍റെ ചുണ്ടില്‍ പരിഹാസ്യമായ പുഞ്ചിരി വിടര്‍ന്നു. എന്നെ അത് പൊള്ളിച്ചു.
“അയാളെപ്പോലെ ഒരു കൊള്ളരുതാത്തവന്‍റെ കൂടെ നിങ്ങള് കഴിയുന്നതിലുള്ള വിഷമത്തില്‍ ആണ് അങ്ങനെ ഞാന്‍ പറഞ്ഞത്...”
“സാം കൊള്ളരുതാത്തവനല്ല രഞ്ജിത്ത്...”
ഞാന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു.
“സാമിന്‍റെ സമയം ഇപ്പോള്‍ അത്ര നല്ലതല്ല...കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട് അവന്...അതൊക്കെ പെട്ടെന്ന് മാറും...”
“യെസ്...”
രഞ്ജിത്ത് എന്‍റെ കണ്ണുകളിലേക്ക് നോക്കി.
“പെട്ടെന്ന് മാറും...എന്‍റെ അമ്മയും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, വര്‍ഷങ്ങളായി...” *************************
മൊബൈലിന്റെ തുടര്‍ച്ചയായ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ ഡോക്റ്റര്‍ ഫിലിപ്പാണ് വിളിക്കുന്നത്.
“ആഹ്, ഡോക്റ്റര്‍...”
ഉറക്കച്ചടവോടെ
💬 Comments
View all comments