0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 11K

“ആണോ?”

അവന്‍റെ മുഖത്ത് വീണ്ടും പരിഹാസം കടന്നുവന്നു.

“ഇന്ട്രോയ്ക്ക് വേണ്ടി ഇന്ട്രോയിട്ട് കളിക്കുന്നതല്ല ചേച്ചീ ഞാന്‍...പറയാനുള്ള കാര്യം ഒറ്റയടിക്ക് അങ്ങ് പറഞ്ഞാ ചിലപ്പം നിങ്ങള് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചാല്‍ അതിന് ഉത്തരവാദിയാകാന്‍ മേലാ, അതുകൊണ്ടാ,”

എന്‍റെ കണ്ണുകള്‍ മിഴിഞ്ഞു വന്നു. വായ്‌ വൃത്താകാരമായി. ഇവനെന്താണ് ഉദ്ദേശിക്കുന്നത്?

“കഴിഞ്ഞ രണ്ട് ദിവസങ്ങളായി എപ്പഴാ നിങ്ങടെ പുന്നാര ഭര്‍ത്താവ് വീട്ടില്‍ വന്നത്?”

ഞാന്‍ അവനെ വീണ്ടും മിഴിച്ചു നോക്കി. കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണം ഞാനാണ് എന്ന് കള്ളം പറഞ്ഞ് എന്നെ അപമാനിച്ചത് കണ്ടെത്തിയ ദിവസമാണിന്ന്. ഭര്‍ത്താവ് എന്ന ആ വഞ്ചകനെക്കുറിച്ച് ആണ് രഞ്ജിത്ത് ഇപ്പോള്‍ ചോദിക്കുന്നത്. അയാളെ ഇനി ന്യായീകരിച്ച് സംസാരിക്കേണ്ട ആവശ്യം ഇനി എനിക്കില്ല.

“ആര് ശ്രദ്ധിക്കുന്നു, രഞ്ജിത്ത്? നീ കാര്യം പറ!”

എന്‍റെ മറുപടി കേട്ട് അവന്‍ കണ്ണുകള്‍ മിഴിച്ചു.

“എന്താ?”

അത്കണ്ട് ഞാന്‍ ചോദിച്ചു.

“അല്ല, മുഖമടച്ചുള്ള ഒരടിയാ ഞാന്‍ പ്രതീക്ഷിച്ചേ. ഹരിശ്ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള നിങ്ങളുടെ ഭര്‍ത്താവിനെ തേജോവധം ചെയ്യുന്ന തരത്തില്‍ ഒക്കെ ചോദിച്ചാ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടില്ലല്ലോ!”

“കളിയാക്കല്ലേ!”

“ഈ രണ്ടു ദിവസോം രാത്രി ഒരു പത്തുമണി വരെ അയാള് ലതിക ചേച്ചീടെ മകള്‍ടെ കൂടെയായിരുന്നു...ആ ശൃംഗാരിയല്ലേ അയാടെ ഓഫീസിലെ പുതിയ സ്റ്റാഫ്?”

ഞാന്‍ അവനെ തുറിച്ചുനോക്കി.

“നോ!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു. ഡോക്റ്റര്‍ ഫിലിപ്പില്‍ നിന്നറിഞ്ഞ കാര്യം ഞാന്‍ പെട്ടെന്നോര്‍ത്തു. ഇല്ല. അത്തരം ഒരു കള്ളം പറയാന്‍ മാത്രമേ സാമിന് പറ്റുകയുള്ളൂ. സ്വന്തം കഴിവില്ലായ്മ മറയ്ക്കാന്‍! അല്ലാതെ, തന്‍റെ വയസ്സിന് പകുതി മാത്രം പ്രായമുള്ള ഒരു പെണ്ണിന്‍റെയൊപ്പം അവിഹിതം നടത്തുന്ന കാര്യം

💬 Comments

View all comments