0%

Chapter Title : നിശയുടെ ചിറകില്‍ തനിയെ [Smitha]

Author : സ്മിത Read All Parts 15.2K

പണച്ചാക്കിനോട്‌ മുട്ടാനുള്ള കപ്പാസിറ്റിയൊന്നും എനിക്കില്ലല്ലോ...പിന്നെ എങ്ങനെ?”

അവനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.

“ദൈവം എന്‍റെ കൂടെയാണേല്‍ ചെലപ്പം ഒരു സൂത്രം ഉപയോഗിച്ച് കാര്യം നടത്താം, ഞാന്‍ ആലോചിച്ചു...”

രഞ്ജിത്ത് എന്നെ നോക്കി. ഞാന്‍ ആകാംക്ഷയോടെ അവനേയും.

“എനിക്ക് അവളുടെ റൂം അറിയാരുന്നു...അതാ പിന്‍ഭാഗത്ത്, കിണറിനോട് ചേര്‍ന്ന് ഉള്ള റൂമാ...അതിന്‍റെ വിന്‍ഡോ ക്ലോസ്ഡ് അല്ലേല്‍ ചെലപ്പം എനിക്ക് കാര്യം സാധിക്കാന്‍ പറ്റുമായിരിക്കും...അങ്ങനെ ഓര്‍ത്ത് ഞാനും പമ്മിക്കൂടി കൂടെ ആരും കാണുന്നില്ല എന്ന് ഷുവറാക്കി ആ റൂമിന്‍റെ പുറത്തേക്ക് ചെന്നു...”

ആകാംക്ഷകാരണം എന്‍റെ നെഞ്ചിടിപ്പ് ക്രമാതീതമായി.

“അടുത്തെത്തീതും അകത്ത് നിന്ന് ശബ്ദത്തില്‍ ചിരീം കൊഞ്ചലും ഒക്കെ കേട്ടു...”

രഞ്ജിത്ത് തുടര്‍ന്നു.

“അപ്പം ഷുവറായി, വിന്‍ഡോ ക്ലോസ്ഡ് അല്ലന്ന്...ഞാന്‍ പതിയെ വിന്‍ഡോയില്‍ പിടിച്ചു..ഈശ്വരന്‍ എന്‍റെ കൂടെയാ ചേച്ചീ...അത് അടഞ്ഞു കിടക്കുവല്ലാരുന്നു... ഞാന്‍ മൊബൈല്‍ എടുത്ത് വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് പതിയെ ജനലിന്റെ ഉള്ളില്‍ കടത്തി...സകല മതത്തിലേം സകല ഈശ്വരന്മാരേം പുണ്യാളന്‍മാരേം ഓര്‍ത്തു അപ്പോള്‍...അവര് തിരിഞ്ഞിരിക്കണം മൊബൈല്‍ കാണരുത് എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു....ഒരു മണിക്കൂര്‍ മാക്സിമം ഞാന്‍ നിന്നു...ശബ്ദം ഒക്കെ നിന്നപ്പോള്‍ ഞാന്‍ കയ്യിട്ട് മൊബൈല്‍ എടുത്തു...നോക്കി...”

അവന്‍റെ മുമ്പില്‍ അഭിനന്ദനം ആഗ്രഹിക്കുന്ന ഒരു താരത്തിന്‍റെ മുഖഭാവം ഞാന്‍ കണ്ടു.

“ഈശ്വരനാ മൊബൈല്‍ അവിടെ വെച്ചത്...”

അവന്‍ ഒന്നുകൂടി ദീര്‍ഘമായി നിശ്വസിച്ചിട്ട് പറഞ്ഞു.

“അത്ര പെര്‍ഫെക്റ്റ് ആങ്കിള്‍...അത്ര പെര്‍ഫെക്റ്റ് ലൈറ്റിംഗ്...അത്ര പെര്‍ഫെക്റ്റ് ഓഡിയോ വീഡിയോ ക്ലാരിറ്റി...നോക്ക്...”

അവന്‍ മൊബൈല്‍ഫോണ്‍ എന്‍റെ നേരെ നീട്ടി.

“ഇത് ഞാന്‍ ലാപ്പില്‍ കോപ്പി ചെയ്തിട്ടുമുണ്ട്...”

രഞ്ജിത്ത് പറഞ്ഞു.

അവന്‍ സ്ക്രീനില്‍ സെറ്റ് ചെയ്ത് വെച്ച വീഡിയോ ഞാന്‍

💬 Comments

View all comments