Chapter Title : നിഷയുടെ സ്വപ്നവും എന്റെ [idev]
"ഏയ് ഒന്നുമില്ലടാ നിഷ കോളജിൽ നമ്മുടെ ജൂനിയർ ആയിരുന്നല്ലേ"
" ആ അതെ. അവൾ എന്നോടും പറഞ്ഞിരുന്നു"
"അന്ന് ഇവൾക്കും എന്നോട് വൺ വെ പ്രേമം ഉണ്ടായിരുന്നത്രെ"
അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ കയ്യിലൊന്ന് നുള്ളി.
എന്നിട്ട് ഒന്ന് ചിണുങ്ങി. ഇത് കണ്ടു ഞങ്ങൾ വീണ്ടും ചിരിച്ചു. ഈ സമയം വെയ്റ്റർ വന്ന് ഫുഡ് എന്താണ് എടുക്കേണ്ടത് എന്ന് ചോദിച്ചു. ഞങ്ങൾ ഇപ്പൊ ഓരോ ലൈയിം കുടിച്ചെന്ന് അവനോട് പറഞ്ഞു. എന്നാൽ എന്റെ വക ഓരോന്നും കൂടി ആവാം എന്ന് പറഞ്ഞ് വീണ്ടും ഓർഡർ ചെയ്തു. ഇത് കഴിഞ്ഞിട് ഫുഡ് ഓർഡർ ചെയ്യാം എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ അവനോട് ചോദിച്ചു.
" അല്ല അളിയാ ഇവളുടെ ജോലി കാര്യം എന്തായി.? വല്ലതും നടക്കുമോ..?"
" ജോലിയൊക്കെ എപ്പഴേ റേഡിയല്ലേ..
"ഞങ്ങളുടെ ടൗണിലെ ഫർണിച്ചർ ഷോറൂമിൽ ഒരു മാനേജർ പോസ്റ്റ് ഒഴിഞ്ഞ് കിടപ്പുണ്ട്. അവിടെ ലേഡീസും ജെൻസുമായിട് ഒരു പത്തു പതിനെട്ട് ജോലിക്കാരൊക്കെ ഉണ്ട്. അവിടെ മാനേജർ ആയി ഉണ്ടായിരുന്ന ആൾ വേറെ ജോലി കിട്ടി പോയി. അത് കൊണ്ട് എനിക്ക് എപ്പഴും അവിടെ ശ്രദ്ധിക്കാൻ കഴിയാറില്ല. നിഷയ്ക്ക് താല്പര്യമാണെങ്കിൽ അവിടെ നോക്കാം. പറ്റിയില്ലെങ്കിൽ നമുക്ക് വേറെയും സ്ഥാപനങ്ങൾ ഉണ്ടല്ലോ.."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾക്ക് നൂറു വട്ടം സമ്മതമാണെന്ന് ഞാൻ ആ മുഖത്തു നിന്നും വായിച്ചെടുത്തു.
" ഓ അത് മതി അളിയാ... ഇതിനൊക്കെ ഞാൻ എങ്ങനെ നന്ദി പറയും"
" ഏയ് ഒന്ന് പോടാ നിനക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ..
💬 Comments
View all comments