Chapter Title : നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 3 [idev]
വീട്. ഞങ്ങൾ അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു. അവളുടെ വീട്ടിലെത്തി ഞങ്ങൾ കാളിങ് ബെല്ലമർത്തി.
വാതിൽ തുറന്നത് അനുവിന്റെ അമ്മയായിരുന്നു. ഒന്ന് രണ്ട് വട്ടം അവര് കോളേജിൽ വന്നപ്പോൾ എന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടും ഉണ്ട്. പിന്നെ ഒരു പ്രാവശ്യം അനുവിനെ കോളേജ് ടൂർ കഴിഞ്ഞ് വന്നപ്പോൾ ഞാൻ ഇവിടെ കൊണ്ടാക്കിയിട്ടും ഉണ്ട്.
" ആഹാ.. മോനോ.. ഈ വഴിയൊക്കെ അറിയോ.. വാ.."
ഞാനും രവിയും അകത്തേക്ക് കയറി.
" ഇതാരാ മോനെ.. ? "
" ഇത് എന്റെ ഒപ്പം കോളേജിൽ ഉണ്ടായിരുന്ന എന്റെ ഫ്രണ്ടാ. ഞങ്ങൾ ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ .. അപ്പൊ നാളെ ക്‌ളാസിൽ പോവില്ല. എന്റെ ഈ അസൈൻമെന്റൊക്കെ നാളെ വെക്കണം . അത് അനുവിനെ ഏല്പിക്കാൻ വന്നതാ "
" അനൂ.."
അവളുടെ അമ്മ ഉറക്കെ വിളിച്ചു. അവൾ മോളിലാണെന്ന് തോന്നുന്നു. അമ്മ വീണ്ടും വിളിച്ചപ്പോൾ അവൾ ഇറങ്ങി വന്നു. അമ്മ എന്നിട്ട് അടുക്കളയിലോട്ട് പോയി. അവളെ കണ്ടപ്പോ രവിയുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
" അജി.. നീയോ.. എപ്പോ വന്നെടാ..!"
" ഞാനിപ്പോ എത്തിയതേ ഉള്ളൂ.. പിന്നേയ് എടി ഞാൻ നാളെ ക്‌ളാസിന് ഉണ്ടാവില്ല.. നീ ഈ അസൈൻമെന്റൊക്കെ ഒന്ന് സബ്മിറ്റ് ചെയ്യോണ്ടു "
" നീ പോണില്ലേ.. എന്നാ ഞാനും ലീവാ.."
" ദേ.. പെണ്ണെ കളിക്കാതെ പറയുന്നത് കേൾക്ക്. എനിക്ക് അത്യാവശ്യയിട്ട് ഒരിടം വരെ പോവാനുണ്ട് "
" പറ്റില്ല.. ഞാൻ ലീവെടുക്കും"
ഞങ്ങളുടെ സംസാരം വീക്ഷിച്ചു ഇരിക്കുകയായിരുന്ന രവി പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു.
" കുട്ടി ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യം ആയോണ്ടാ.. പ്ലീസ് "
അവൾ അപ്പഴാ അവനെ ശ്രദിച്ചത്. ഇതാരാ എന്ന് എന്നോട് കണ്ണ് കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു.
" ഓ.. സോറി ഡി . ഞാൻ പരിചയപ്പെടുത്തൻ മറന്നു. ഇത് ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് , കോളേജിൽ എനിക്കുണ്ടായിരുന്ന ബെസ്ററ് ഫ്രണ്ട് 'രവി "
" ആ.. "
" പ്ലീസ് ഡി.. "
ഞാൻ വീണ്ടും
💬 Comments
View all comments