0%

Chapter Title : നിഷിദ്ധ ജ്വാല (E002) [കിരാതന്‍]

ഈ മുറിയിലാണോ കിടക്കുന്നെ.....".

"...ഈ മുറിക്കെന്തെങ്കിലും കുഴപ്പമുണ്ടോ....".

:,,,അയ്യോ മുറിക്കൊന്നും കുഴപ്പമില്ല.  ഞാന്‍ ഇവിടെയാണ് കിടക്കാറുള്ളത്....അതോണ്ട് ചോദിച്ചതാ.....".

"...ഞാന്‍ കിടപ്പ് ഇവിടേക്ക് മാറ്റിയാല്ലോ എന്ന ചിന്തയില്ലായിരുന്നു.....ഇനി ഞാന്‍ പഴയ മുറിയിലേക്ക് തന്നെ പോയ്ക്കോളം....".

"...റിയാസ്സ് ചേട്ടന് ഇവിടെ കിടക്കണമെങ്കില്‍ കിടന്നോള്ളൂ.....".

"...ഏയ്‌....നീ കിടക്കുന്ന മുറിയില്‍ ഞാന്‍ കിടക്കുന്നത് ശരിയല്ല......".

"....അതിന് ഞാന്‍ ഇവിടെ തന്നെ കിടക്കും എന്നൊന്നും പറഞ്ഞില്ലല്ലോ....ഞാന്‍ വേറെ മുറിയിലേക്ക് പൊയ്ക്കോളാം....".

"...ഓ ...അതിലൊരു രസവുമില്ല.....നീ ഇവിടെ കിടക്കുന്നുണ്ടേങ്കിലേ ഞാനൂള്ളൂ.....". റിയാസ്സ് കളിചിരിയോടെ പറഞ്ഞു.

"...ഉം....ചേട്ടന്‍ അത്ര വെടുപ്പല്ലല്ലോ...ചൂലുകെട്ടെടുക്കണ്ടി വരുമോ.. ..". നന്ദിനി അതെ കളിചിരിയാല്‍ ചൂല് പൊക്കികാണിച്ചു.

"...അയ്യോ വേണ്ടേ.....ചുമ്മാ പേടിപ്പിച്ചാല്‍ മതി.... നന്നായിക്കൊള്ളാമ്മേ.....". അവന്‍ പതുക്കെ പേടികൊണ്ട് ഒഴിഞ്ഞു മാറുന്നതായി അഭിനയിച്ചു.

നന്ദിനി ചിരിച്ചുകൊണ്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി. റിയാസ്സ് മുറി വിട്ട് പുറത്തേക്ക് വന്നു. നല്ല ഉറക്കം വരുന്നതിനാല്‍ അവന്‍ മുകളിലെ മുറിയില്‍ പോയി കിടന്നുറങ്ങി.

ഇക്കയുടെ കല്യാണത്തിന്റെ തിരക്കുകള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചീരുന്നു. അതിനാല്‍ ബോധംകെട്ടു ഉറങ്ങിയതിന് ശേഷം എഴുന്നേറ്റപ്പോള്‍ രാത്രി ഏഴു മണിയായി.

റിയാസ്സ് താഴേക്ക് വരുബോള്‍ പാത്തൂമ്മ സീരിയല്‍ കാണുകയായിരുന്നു. അവന്‍റെ കാലടി ശബ്ദംകേട്ട് പാത്തൂമ്മ തിരിഞ്ഞ് നോക്കി. ആ നോട്ടം ശ്രദ്ധിക്കാതെ പുറത്തെ ചവിട്ടുപ്പടിയില്‍ ഇരുന്നവന്‍ മൊബൈലില്‍ എന്തൊക്കെയോ നോക്കിയിരുന്നു. തന്നെ പാത്തൂമ്മ സീരിയല്‍ കാണുന്നതിനിടയില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസ്സിലായെങ്കിലും ആ മനസ്സില്‍ ഏറ്റ ആഘാതത്തിന് അതൊന്നും ആശ്വസിപ്പിക്കാന്‍ കഴിയുന്നതല്ലായിരുന്നു.

ആ സമയത്തായിരുന്നു നന്ദിനി പുറത്ത് നിന്ന് കയറിവന്നത്. സമയം വൈകിയതുകൊണ്ടാകാം അവളെ ആനയിച്ച് ഒരു വൃദ്ധന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഗെറ്റ് വരെ വന്ന് നന്ദിനി ഉള്ളിലെയ്ക്ക് കടന്നു എന്ന് കണ്ടപ്പോള്‍ തിരിച്ച് നടന്നു.

"...ആരായിരുന്നു നന്ദിനി ഒപ്പം വന്നത്.....". റിയാസ്സ് ചോദിച്ചു.

"...അതോ ...അതെന്റെ അഛനാണ്.....ഈ അടുത്ത അമ്പലത്തില്‍ ശാന്തിയാണ്......ഞാന്‍ വൈകീട്ട് അഛനെ സഹായിക്കാന്‍ പോകാറുണ്ട്....ഇന്ന്‍ വൈകിയതിനാല്‍ കൊണ്ടാക്കാന്‍ വന്നതാ....".

"...അമ്പലത്തില്‍ ഇപ്പോള്‍ നല്ല സാലറിയല്ലേ.....പിന്നെ എന്തിനാ ഈ വീട്ടുപണിയൊക്കെ.....".

"...അതൊക്കെ ദേവസ്വംബോര്‍ഡിന്‍റെ ജോലിക്കാര്‍ക്കല്ലേ.....ഞാനൊക്കെ വെറുതെ സഹായിക്കാന്‍ പോകുന്നതല്ലേ.....".

"...അപ്പോള്‍ നന്ദിനിക്ക് ദേവസ്വത്തില്‍ കയറിപറ്റാന്‍ നോക്കികൂടെ.....".

"...ഹ്ഹോ..... അതിനൊക്കെ വലിയ പിടിപാട് വേണം റിയാസ്സ് ചേട്ടാ....".

💬 Comments

View all comments