Chapter Title : നിഷിദ്ധ ജ്വാല - (E004) [ഡോ.കിരാതന്‍]
ഓണ്‍ ചെയ്തു. സുഖകരമായ ചൂട് ആ തണുത്ത ശരീരത്തിലെത്തുന്നത് ആശ്വാസമായി. സമയം കുറച്ചായീട്ടും നന്ദിനിയെ കാണുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ കാറില്‍നിന്നിറങ്ങി. മഞ്ഞിന്റെ ആവരണങ്ങള്‍ക്കിടയിലൂടെ ഒരു മാലാഖയെ പോലെ അവള്‍ നടന്നടുക്കുന്നത് അവന്‍ കണ്ടു.
"...എന്താ റിയാസ്സേട്ടാ....എന്നെ ആദ്യമായിട്ട് കാണുന്നപോലെ ....ഇങ്ങനെ തുറിച്ച് നോക്കുന്നെ....".
"...നീ ശരിക്കും ഇപ്പോള്‍ ഒരു മാലാഖയെ പോലെയുണ്ട്....".
"...ഉം...ഉറക്കച്ചടവ് മാറീട്ടില്ല അല്ലെ.....അതാ ഇങ്ങനെ ജല്പനങ്ങള്‍ പറയുന്നത്....".
നന്ദിനി കാറില്‍ കയറി അവിടെ കിടക്കുന്ന ടവ്വല്‍ എടുത്ത് തല തുവര്‍ത്തുന്നതിനിടയില്‍ പറഞ്ഞു. റിയാസ്സ് ചിരിച്ചുകൊണ്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പായിച്ചു.
"....നന്ദിനി...നീ മാധവനുമായി കമ്മിറ്റ് ആയില്ലെങ്കില്‍ ...സത്യത്തില്‍ ഞാന്‍ നിന്നില്‍ വീണു പോയേനെ....".
"....ഹ്ഹോ....അപ്പോള്‍ പകല്‍ കിനാവ് കാണുന്ന സ്വഭാവം ഉണ്ടല്ലേ.....റിയാസ്സെട്ടന് എന്നെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടുമല്ലോ....പിന്നെന്താ....".
"...ഞാന്‍ എന്‍റെ ആശ പറഞ്ഞു എന്നെയുള്ളൂ....".
"...അതൊന്നുംവേണ്ട .... സത്യത്തില്‍ മാധവേട്ടന്‍ എന്നെ കെട്ടുമോ എന്ന് തന്നെ ഇപ്പോള്‍ സംശയം വന്നീരിക്കുന്ന അവസ്ഥയിലാണ്....മൂപ്പര്‍ക്ക് എന്നെ കൂടാതെ വേറെയും സ്ത്രീകളുമായി ബന്ധമുണ്ട്....".
"....അപ്പോള്‍ ഇതെല്ലാം അറിഞ്ഞു നീ അവനെ.....???".
റിയാസ്സ് അത്ഭുതത്തോടെ പാതിവാക്കുകളില്‍ നിര്‍ത്തി.
"....ഞങ്ങളെ പോലെ കാശില്ലാത്തോര്‍ക്ക് ഇങ്ങനെയൊക്കെയാ മാഷേ....ജീവിതമൊക്കെ സേഫാക്കണ്ടേ....".
".....മാധവന്‍ നല്ല കാശുകാരനാണല്ലേ....".
"...അതെങ്ങിനെ റിയാസ്സെട്ടന് മനസ്സിലായി.....".
"...മനസ്സിലായി....".
റിയാസ്സ് അര്‍ത്ഥംവെച്ചുള്ള മൂളലോടെ പറഞ്ഞു. അത് കേട്ട് നന്ദിനിയും ചെറുതായി വ്ഹിരിച്ചു. ആ ചിരിയില്‍ ചെരുതായുള്ള നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നവന് ചെറിയ സംശയം ജനിപ്പിച്ചു.
"...അല്ലാ നന്ദിനി....തനിക്ക് തന്‍റെ അച്ഛന്റെ അടുത്ത് പറഞ്ഞു നല്ല കല്യാണ ആലോചനയെങ്ങാനും നോക്കികൂടെ.....ഒരു സേഫ്റ്റി ഇല്ലാതെ മാധവന്റെ പുറകില്‍ പോകുന്നതിനേക്കാള്‍ നല്ലത് അതല്ലേ.....".
"...ആ ബെസ്റ്റ്...അച്ഛന്റെ ദേവസ്സത്തിന്റെ ജോലി
💬 Comments
View all comments