Chapter Title : നിഷിദ്ധഗന്ധി [കൊമ്പൻ]
ഞാൻ വൃകൃതമായി ചിരിച്ചു.
“അല്ലന്നേ ...എന്തോ ഉണ്ട് ..പറ, ഓഫീസിലെ നീനു എന്തേലും കുഴപ്പമുണ്ടാക്കിയോ ….”
“ഹേ അതൊന്നൂല്ല ….”
“പിന്നെന്താ പറ ...”
“നമുക്കിന്നു തറവാട്ടിലേക്കൊന്നു പോയാലോ …?”
“എന്താണിപ്പോ പെട്ടന്നു ..”
“പോണംന്നു വിചാരിക്കാൻ തുടങ്ങീട്ട് കുറച്ചൂസം ആയി ..”
“ശെരി പോകാം ..അച്ഛനെ, നന്ദേട്ടൻ വിളിച്ചു പറഞ്ഞോളൂ ...”
ഞങ്ങൾ പോകാനൊരുങ്ങുമ്പോ ആർദ്ര ഞാൻ വരാണോയെന്ന മട്ടിൽ നിപ്പായിരുന്നു അവളെയും കൂട്ടി ഞങ്ങൾ തറവാട്ടിലെത്തി. വിശേഷമൊക്കെ പറഞ്ഞിരുന്നു, അവിടെ അച്ഛനും എന്റെ മൂത്ത ചേട്ടനും കുടുംബവും താമസിക്കുന്നത്, ഞാൻ അച്ഛന്റെ കൂടെ സംസാരിക്കുമ്പോ ആർദ്ര ഇടയ്ക്കിടെ എന്നെ വന്നു നോക്കാനും മറന്നില്ല.
“ആഹ് നന്ദാ ...നിനക്ക് സെക്കൻഡ് സാറ്റർഡേ ലീവാണെന്നു ഞാൻ മറന്നു, അതാ വിളിച്ചപ്പോ ...”
എന്നെ കണ്ടതും ഉമ്മറപ്പടിയിൽ നിന്നും ശങ്കരേട്ടൻ കാറിന്റെ അടുത്തേക്ക് വന്നു.
“അതേയെട്ടാ ...ആർദ്രയ്ക്കും പിന്നെ ലീവായ്പോ വരാമെന്നു വെച്ചു...അച്ഛനെവിടെ ?”
“പിറകിലുണ്ട്, ചക്കയിടുന്ന തിരക്കിലാണ്...”
“ഹാ ….അശ്വതി...നീയങ്ങു മെലിഞ്ഞല്ലോ ….ഉറക്കമൊന്നുല്ലേ പെണ്ണെ ...” ശങ്കരേട്ടന്റെ ഭാര്യ സുമതി അച്ചുവിനെ കണ്ടു കുശലം പറഞ്ഞു തുടങ്ങി.
ഊണ് എല്ലാരും കൂടെ നിലത്തിരുന്നു തൂശനിലയിൽ കഴിച്ചു. ശേഷം അച്ഛൻ എനിക്കൊരു വെറ്റില മുറുക്കാൻ തന്നപ്പോൾ ആർദ്ര അവൾക്കും വേണമെന്നു പറഞ്ഞു ചിണുങ്ങി, ഞാനവൾക്ക് ഒരെണ്ണം കൊടുത്തപ്പോൾ അവളുടെ കുഞ്ഞി ചുണ്ടുകൾ ചുവന്നു തുടത്തത് അച്ചുവിനെ കാണിക്കാനായി അവൾ അകത്തേക്കോടി. നാലുമണിയായപ്പോൾ എന്റെ ചേട്ടന്റെ ഷാപ്പിലെ ചെത്തുകാരൻ ഒരല്പം കള്ളുമായി വന്നു. ഞാനും അച്ഛനും ചേട്ടനും കൂടെ കുളപ്പുരയിൽ വെച്ചൊരല്പം സേവിച്ചു.
ആർദ്ര അതറിഞ്ഞപ്പോൾ എന്നോട് അടുത്തേക്ക് വരണ്ട
💬 Comments
View all comments