Chapter Title : നിസിയാസിന്റെ ഇതിഹാസം 4 [Anu]
അവളെ എന്റെ അടിമയാക്കികൊള്ളാമെന്നു പറഞ്ഞു എന്നെ ആശ്വസിപ്പിച്ചത്.എന്നാൽ അവൾ കാരണം തന്നെ എനിക്കെന്റെ ഇസിയെ നഷ്ടമായി.ലോക സുന്ദരിയാകണം, എല്ലാവരുടെയും ശ്രദ്ധ എന്നിലാവണം എന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം ആയിരുന്നു,
അതും ഇല്ലാതാക്കിയത് ഇവളാണ്.എന്തുകൊണ്ടും ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നവൾ...
പക്ഷെ നിങ്ങൾ അത് വിസ്മരിച്ചു...നിങ്ങൾക്കെങ്ങനെ അതിന് ധൈര്യം വന്നു? ഇവളുടെ മുഖം കാണരുതെന്ന് ആഗ്രഹിച്ചതാണ്, പക്ഷെ നിങ്ങൾ കാരണം എനിക്കവളെ കാണേണ്ടി വന്നു. ഇതിനെല്ലാമുള്ള ശിക്ഷ നേരിടാൻ നിങ്ങൾ തയ്യാറല്ലേ?"
അത്രയും പറഞ്ഞവൾ അലറി.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റ് വീഴാൻ തുടങ്ങിയിരുന്നു.ക്രോധത്തിന്റെ ചൂടുള്ള കണ്ണുനീർ....അവളിൽ നിന്നും ഒരു തരം ഊർജം പുറത്ത് വരാൻ തുടങ്ങിയിരുന്നു. വർധിച്ച ക്രോധത്തിൽ നിന്നും വരുന്ന സ്പിരിറ്റ്വൽ ഓറ, സ്പിരിറ്റ്വൽ ആംഗർ.
അതോടെ അവിടെ ചെറുതായി കുലുങ്ങുവാൻ തുടങ്ങി.കാര്യങ്ങൾ പന്തിയല്ലെന്ന് അവർക്ക് മനസിലായി. എല്ലാം കണ്ട് ഇനി എന്താണ് വരാൻ പോകുന്നത് എന്നറിയാതെ പേടിച്ച് കിടക്കുകയാണ് മിഹിത.
"ജെനി.."ലേവി ആയിരുന്നു അത്.
അവൾ അവനെ ദേഷ്യത്തോടെ നോക്കി.അവൻ അവളെ നേരിടാൻ കഴിയാതെ തല വീണ്ടും താഴ്ത്തി,ശേഷം തുടർന്നു.
"ഞങ്ങൾ ഇവൾക്ക് അടിമപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്?"അവൻ അവളുടെ പിറകിൽ നിൽക്കുന്ന ഇസിഹാറിനെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു, അവന്റെയാ നോട്ടം ഇസിഹാറും ശ്രദ്ധിച്ചു.അവൻ തുടർന്നു...
"ഒരു വേശ്യക്കപ്പുറം വില ഞങ്ങൾ ഇവൾക്ക് കല്പിച്ചിട്ടില്ല.ഇന്നലെ ഇവളെ ഇസി തന്റെ മുറിയിൽ കൊണ്ടുപോവുകയും അവിടെ താമസിപ്പിക്കുകയും ചെയ്‌തെന്ന് കേട്ടാണ് ഞങ്ങൾ അവിടേക്ക് ചെന്നത്,
അവനിവളെ അങ്ങനെ ചെയ്‌തെന്നറിഞ്ഞപ്പോൾ അതിനുള്ള ശിക്ഷയെന്നോളമാണ് ഞങ്ങൾ ഇവളെ ഒരു വേശ്യയെ പോലെ തന്നെ പെരുമാറി വിട്ടത്"...
അതും
💬 Comments
View all comments