0%

Chapter Title : നിസിയാസിന്റെ ഇതിഹാസം [Anu]

Author : Kambikathakal Read All Parts 85

പക്ഷെ മഴപോലും അവനെ സ്പർശിക്കുന്നില്ല, ഏതോ ഒരു ശക്തി അവനെ സംരക്ഷിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് നേരം വെളുത്തു. മഴയെല്ലാം തോർന്നു.കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ വന്ന അൽഫാരയിലെ ആളുകളുടെ കണ്ണുകൾ ഒരു വഞ്ചിയിൽ പതിഞ്ഞു. അവർ അതിനടുത്തേക്ക് ചെന്നു.അതിനുമുന്നിൽ ഇരുന്നിരുന്ന പരുന്ത് വേഗത്തിൽ പറന്നുപോയി. അവർ അതിനകത്ത് എന്താണെന്നു നോക്കിയപ്പോൾ ഒരു കൈകുഞ്." ഇന്നാണ് നിപ്ലീസ് പൂത്തതിന്റെ 7ആം ദിനം." ഇവനാണ് നമുക്ക് സന്തോഷം കൊണ്ടുവരാൻ വന്നവൻ. അവരിലൊരാൾ പറഞ്ഞു.അവർ അവനെ എടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി.വെള്ളപുതപ്പിൽ തിളങ്ങുന്ന രത്നം പോലൊരു പൈതൽ.

"ഇവനെ കടൽത്തീരത്തടിഞ്ഞ കുഞ്ഞു വഞ്ചിയിൽ നിന്നാണ് ലഭിച്ചത് ".

സിമാനും ഹൃകയും ആ രാജ്യക്കാർ മുഴുവനും സന്തോഷത്തിലാറാടി.സിമാന്റെ മനസ്സിൽ എന്തോ സംശയം തോന്നി ,സിമാൻ തനിച്ച് ആ വഞ്ചിക്കടുത്തേക്ക് പോയി. അതുകണ്ട് അയാൾ ഞെട്ടിനിന്നു..

     
  1. തുടരും.

💬 Comments

View all comments