Chapter Title : നിസ്സഹായൻ 1
നളിനി അമ്മായിക്ക്. സാധാരണയിൽ കവിഞ്ഞ പൊക്കം, അനാവശ്യമായ കൊഴുപ്പിന്റെ അംശം പോലുമില്ലാത്ത വെളുത്തു വടിവൊത്ത ശരീരം, അല്പം നീണ്ട സുന്ദരമായ മുഖം, ഇടതൂർന്ന ചുരുണ്ട തലമുടി, ഒറ്റനോട്ടത്തിൽ തന്നെ തറവാടിത്തം വിളിച്ചോദുന്ന മുഖശ്രീ… തന്റെ ജീവിതത്തിലിന്നുവരെ ഒരിക്കൽ പോലും അമ്മായിയുടെ ശബ്ദം ഇത്ര ഉച്ചത്തിൽ കേട്ടിട്ടില്ലെന്നു ഉണ്ണി ഓർത്തു..
പ്രഭാത കർമങ്ങൾ കഴിഞ്ഞു പുറത്തുവന്നപോഴും മുകളിൽ തർക്കം തീർന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കു അമ്മാവന്റെ ശബ്ദമുയർന്നു കേൾക്കാമായിരുന്നു. അടുക്കളയിൽ അമ്മ വിളംബിത്തന്ന പുട്ടും കടലയും കഴിക്കുമ്പോൾ മുകളിൽ കിണ്ടിയോ മോന്തയോ മറ്റോ തട്ടി തെറിക്കുന്ന ശബ്ദം കേട്ടു.
"എന്താ അമ്മെ കാര്യം?", അമ്മയോട് തിരക്കി
“എനിക്കറിയില്യ ഉണ്ണിയേ ഈ നളിനി എന്തു ഭാവിച്ചാന്ന്... മാധവന്റെ സ്വഭാവം അറിയാവുന്നതല്ലേ. അവളുടെ ഭാഗത്തിൽ കിട്ടിയ കിഴക്കേ പാടത്തെ സ്ഥലം വിക്കണതിനെ ചൊല്ലിയുള്ള വഴക്കാ.... അവളെയിന്നവൻ തല്ലി കൊല്ലും”. നളിനി അമ്മായിയുടെ ഭാഗത്തിലുള്ള ഏതോ പുരയിടം വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നു അമ്മയുടെ മറുപടിയിൽ നിന്നും മനസിലായി.
ഭക്ഷണം കഴിഞ്ഞു കൈകഴുകുന്നതിനിടയിൽ അമ്മാവൻറെ വിളികേട്ടു.
എടാ ഉണ്ണീ..... , ഇവിടെ വാടാ!!!!.......
പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.
"വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??" മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.
“ഉം…….”
ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.
“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ
💬 Comments
View all comments