Chapter Title : ഞാൻ 2 [Ne-Na]
അടുക്കളയിൽ ആണ്."
ഞാൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
"ദേവു.. അഭിലാഷ് വന്നിട്ടുണ്ട്."
കുറച്ച് സമയത്തിനകം ദേവു അവിടേക്ക് വന്നു.
"അഭിയേട്ടൻ 9 മണിക്ക് മുൻപേ ഇറങ്ങിയെന്നാണല്ലോ പറഞ്ഞത്. എന്നിട്ടെന്താ ഇത്രേം ടൈം എടുത്തത്."
"മേവറത്ത് പോലീസ് ചെക്കിങ് ഉണ്ടായിരുന്നു.. അവിടെ കുറച്ച് നേരം പെട്ട് പോയി."
അതുകേട്ട് കൊണ്ട് അവിടേക്ക് വന്ന അമ്മ പറഞ്ഞു.
"9 മണിക്ക് മുൻപേ ഇറങ്ങിയതാണ്..എന്നിട്ടും ഇതുവരെ എത്തിയില്ലല്ലോ എന്ന് മോളിങ്ങനെ പറയുന്നുണ്ടായിരുന്നു."
അഭിലാഷ് പുഞ്ചിരിയോടെ പറഞ്ഞു.
"പുറത്തിറങ്ങിയാൽ പിന്നെ പോലീസിന്റെ ചോദ്യം ചെയ്യലാണ്.. ഈ കൊറോണ കാരണം ആണ് ഇത്രേം ദിവസം ആയിട്ടും ഇങ്ങോട്ടൊന്നു വരാൻ പറ്റാഞ്ഞത്."
അമ്മ ദേവുവിനോട് പറഞ്ഞു.
"മോളെ.. കുടിക്കാൻ വെള്ളം കൊണ്ട് കൊടുക്ക്."
ദേവു അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി.
"കറിയൊക്കെ അടുപ്പത്ത് ഇരിക്കയാണ്. ഞാനും അങ്ങോട്ട് പോകട്ടെ."
അമ്മയും അവിടെ നിന്നും പിൻവലിഞ്ഞു.
"കൈ ഇപ്പോൾ എങ്ങനെ ഉണ്ട്?"
"മുറിവ് ഉണങ്ങിയിട്ടില്ല.. അതിനിനിയും കുറച്ച് ദിവസം എടുക്കും.. മാംസം കുറച്ചങ്ങു പോയിരുന്നു."
"വിരൽ അനക്കണ്ട.. അനങ്ങും തോറും മുറിവുണങ്ങാനും ലേറ്റ് ആകും."
"വിരലനങ്ങിയാൽ ഇപ്പോഴും വേദനയുണ്ട്."
അപ്പോഴേക്കും ദേവു നാരങ്ങാ വെള്ളവുമായി അവിടേക്ക് വന്നു.
അവളുടെന്ന വെള്ളം വാങ്ങി കൊണ്ട് അഭിലാഷ് പറഞ്ഞു.
"ഇത് സംഭവിച്ച ദിവസം ഞാൻ ഇവളെ വിളിച്ചപ്പോൾ കുറെ കരച്ചിലും നിലവിളിയും മാത്രം.. എന്താ സംഭവം എന്ന് വച്ചാൽ പറയുന്നുണ്ടോ, അതും ഇല്ല.. നിന്നെ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല. ഞാനാകെ
💬 Comments
View all comments