Chapter Title : ഞാൻ 2 [Ne-Na]
തോന്നുന്നു.
ഞാൻ നേരെ സദ്യ വിളമ്പുന്ന പന്തലിലേക്ക് നടന്നു.
അവിടെ ഇലയെല്ലാം ഇട്ട് തൊടുകറി വിളമ്പി തുടങ്ങിയിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ ആൾക്കാർ കഴിക്കാൻ കയറും. അതുകൊണ്ട് ഇപ്പോഴേ വിളമ്പി വയ്ക്കുകയാണ്.
സാമ്പാർ കോരി വിളമ്പാനുള്ള തൊട്ടിയിലേക്ക് ഒഴിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പറഞ്ഞു.
"അപ്പു.. എല്ലാം നോക്കി ചെയ്തേക്കണം, എനിക്ക് ഇടക്ക് വന്ന് ഇവിടെ ശ്രദ്ധിക്കാൻ പറ്റില്ല."
കാറ്ററിങ് വരുന്ന പിള്ളേരുടെ ലീഡർ ആണ് അപ്പു. അവനാണ് കാറ്ററിങ്ങിനുള്ള പിള്ളേരെ സെറ്റ് ചെയ്തുകൊണ്ട് വരുന്നത്.
എന്റെ കല്യാണ വർക്കുകൾക്ക് സ്ഥിരമായി വിളമ്പുന്നത് അപ്പുവും അവന്റെ ടീമും ആണ്.
"ചേട്ടൻ ദൈര്യമായിട്ട് പൊയ്ക്കോ.. ഇതൊരു 60 , 70 പേർക്കുള്ള സദ്യ അല്ലെ?.. നമ്മളൊക്കെ 1500 , 2000 പേർക്കുള്ള വർക്ക് ചെയ്തുട്ടുള്ളതല്ലേ."
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
"പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ലാല്ലേ ഇവിടിപ്പോൾ?"
"രണ്ടു കിളവന്മാർ ഇടക്കിടക്ക് കൊട്ടേഷൻ അടിയുമായി വരുന്നുണ്ട്. അവരോടു പിള്ളേർ കേറി ചൊറിയുമോ എന്നെ എനിക്ക് ഡൌട്ട് ഉള്ളു."
അപ്പു പറഞ്ഞപ്പോഴേ എനിക്ക് ആളുകളെ മനസിലായി.
"ദേവുവിന്റെ രണ്ടു അമ്മാവന്മാർ ആണ് അത്. നീ പിള്ളേരോട് ഒരു മയത്തിൽ നില്ക്കാൻ പറ. ഉടക്കുണ്ടാക്കാൻ എന്തെങ്കിലും കാരണം നോക്കി നടക്കുവായിരിക്കും രണ്ടും.
ഞാൻ അവിടെ നിന്നും മണ്ഡപത്തിലേക്ക് നടക്കുമ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അഞ്ജലിയെ കണ്ടത്. അവൾ എന്നെയും ഇതിനകം കണ്ടിരുന്നു.
ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു.
"നീ വരില്ലെന്ന് പറഞ്ഞിട്ട്?"
ചുരിദാറാണ്
💬 Comments
View all comments