Chapter Title : ഞാൻ 2 [Ne-Na]
ദേവു അവിടേക്ക് വന്നു.
എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം മണ്ഡപത്തിലേക്ക് കയറുന്നതിനു മുൻപായി അവൾ എന്നെ ഒന്ന് നോക്കി.
ഒരു ചുവന്ന പട്ടു സാരി ആണ് ദേവു ഉടുത്തിരുന്നത്.കൈയിലും കഴുത്തിലുമൊക്കെയായി ഒരുപാട് സ്വർണാഭരണങ്ങൾ ഉണ്ട്. എല്ലാം ദേവുവിന്റെ അമ്മ അവൾക്കായി കരുതി വച്ചിരുന്നത് തന്നെയാണ്.മുടിയിൽ ഒരുപാട് മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുഖത്ത് ഒരുപാട് മേക്കപ്പ് ഒന്നും ഇല്ല.
എന്നെ നോക്കിയാ അവൾക്ക് ഞാൻ മനസ് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.
മണ്ഡപത്തിലേക്ക് കയറാനായി എന്നോട് ചോദിച്ച സമ്മതമാണ് ആ നോട്ടമെന്ന് എനിക്കറിയാം.
ദേവു മണ്ഡപത്തിൽ കയറി അഭിലാഷിനരികിലായി ഇരുന്നു.
കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി. എന്റെ കൈയിൽ ഇരുന്ന പൂ അവർക്ക് നേരെ വിതറുമ്പോൾ..
അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസിന് എന്നും ഒരു വേദന തന്നെ ആയിരുന്നു. ആ വേദനകൾക്കൊക്കെ തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ടായത് പോലെ.
എനിക്കിനി മണ്ഡപത്തിൽ വലിയ റോൾ ഒന്നും ഇല്ല. ഞാൻ പതുക്കെ സദ്യാലയത്തിലേക്ക് നീങ്ങി.അവിടെ ചെല്ലുമ്പോൾ ഊണ് വിളമ്പി തുടങ്ങിയിരുന്നു.
പെണ്ണും ചെറുക്കനും അടുത്ത പന്തിയിൽ ആണ് ഇരിക്കുന്നത്. ഞാൻ പാചകപ്പുരയിൽ ഒരു ഒഴിഞ്ഞ കസേരയിൽ പോയി ഇരുന്നു.
താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കി വച്ചത് പോലെ. സത്യത്തിൽ ഈ കല്യാണം എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നുവോ?"
കൊറോണ കാരണം ആദ്യം നിശ്ചയിച്ച കല്യാണ ഡേറ്റിൽ വിവാഹം നടക്കാതെ
💬 Comments
View all comments