0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 955
ഞാൻ വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?" അവൾ മറുപടി ഒന്നും നൽകാതെ എന്റെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്നതിനു മുകളിൽ കൂടി വിരലോടിക്കുക മാത്രം ചെയ്തു. "ദേവു ഞാൻ ഒരു കാര്യം ചോദിക്കട്ടെ?" "എന്താടാ?" "നീ എനിക്ക് വേണ്ടി മാത്രമാണോ ഈ വിവാഹത്തിന് സമ്മതിച്ചത്?" അവൾ ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞു. "തുടക്കത്തിൽ ഏകദേശം അങ്ങനെയൊക്കെ തന്നെ ആയിരുന്നടാ. പക്ഷെ ഇപ്പോൾ എനിക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആണ്. അഭിയേട്ടൻ എന്നെ നന്നായി മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം. മാത്രമല്ല ഞാനും നീയും തമ്മിലുള്ള ബന്ധം എന്താന്നും പുള്ളിക്കാരന് വ്യക്തമായി അറിയാം. അതിൽ കൂടുതൽ എനിക്ക് എന്താണ് വേണുന്നത്." അവൾക്ക് വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മനസിലായപ്പോൾ എന്റെ മനസ് നിറഞ്ഞു. ഇത്രയും നാളും അതൊരു ചെറിയ സംശയമായി എന്റെ മനസ്സിൽ കിടക്കുകയായിരുന്നു. "നിനക്കൊരു കല്യാണമൊക്കെ വേണ്ടേ ഡാ ?" "ആദ്യം നിന്റേത് ഒന്ന് കഴിയട്ടെ.. എന്നിട്ട് നീ തന്നെ എനിക്ക് ഒരാളെ തപ്പി കണ്ട് പിടിച്ചോ." അവളുടെ മുഖത്ത് ചിരി വിടർന്നു. "അത് ഞാൻ ഏറ്റു." കുറച്ച് നേരം കൂടി ഞങ്ങൾ അങ്ങനെ ഇരുന്നിട്ടായിരുന്നു ഉറങ്ങാൻ പോയത്. സത്യത്തിൽ അവൾ എനിക്കൊരു കൂട്ടുകാരി മാത്രം ആയിരുന്നോ?... പെട്ടെന്നാണ് ആരോ എന്റെ തോളിൽ തട്ടുന്നത് ഞാൻ അറിയുന്നത്. ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി നോക്കുമ്പോൾ അച്ഛനാണ്. "നിന്നെ എവിടെയൊക്കെ നോക്കി.. അവർ കഴിക്കാനിരുന്നു." അച്ഛൻ കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു. "ഞാൻ

💬 Comments

View all comments