0%

Chapter Title : ഞാൻ 2 [Ne-Na]

Author : Kambikathakal Read All Parts 957
കെട്ടിപ്പിടിച്ചു. കൂടുതൽ യാത്ര ചോദിയ്ക്കാൻ അവൾക്ക് വേറെ ആരും ഉണ്ടായിരുന്നില്ല. പിന്നെ അവൾ എന്നെ ഒന്ന് നോക്കി. മുൻപൊരിക്കലും അവൾ ഇങ്ങനെ ഒരു കാറിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. അന്ന് അവൾക്ക് യാത്ര ചോദിയ്ക്കാൻ എന്റെ അരികിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു അന്ന് അവൾ യാത്ര ചോദിച്ചത്. അതുപോലൊരു നോട്ടം ആണ് അവൾ ഇപ്പോഴും എന്നെ നോക്കിയത്. പക്ഷെ ഈ പ്രാവിശ്യം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കരച്ചിലോടുകൂടി അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. ദേവു എന്നെ കെട്ടിപിടിച്ചിരുന്നില്ല. പക്ഷെ അവളുടെ മുഖം എന്റെ തന്നെ ആയിരുന്നു. ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചകർത്തി. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാൻ ഒന്നും അവളോട് പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും. സങ്കടം നെഞ്ചിൽ നിറഞ്ഞ് നിൽക്കുകയാണ്.
അഭിലാഷ് എന്റെ കൈയിൽ ഒന്ന് അമർത്തിയ ശേഷം കാറിലേക്ക് ആദ്യം കയറി. ഞാൻ നിന്റെ ദേവുവിനെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നുള്ള ഒരു ഉറപ്പായിരിക്കിരിക്കണം അത്. കരയുകയായിരുന്നു ദേവുവിനെയും ഞാൻ അഭിലാഷിന് പിന്നാലെ കാറിലേക്ക് കയറ്റി. കാർ മുന്നോട്ട് നീങ്ങിയതും ഞാൻ പന്തലിലേക്ക് നടന്നു. മൂലയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ പോയിരുന്നു കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങിയിരുന്ന കണ്ണുനീർ പെട്ടെന്ന് തുടച്ച് മാറ്റി. ആരെങ്കിലും എന്നെ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു എന്ന് എനിക്ക് മനസിലായി. തല ചരിച്ച് നോക്കുമ്പോൾ അഞ്ജലി ആണ്. "നീ പോയില്ലായിരുന്നോ?"

💬 Comments

View all comments