Chapter Title : ഞാൻ അമ്മു [Amritha]
അവിടെ washing machine ആണ്. തുണിയലക്ക് എന്റെ ജോലിയാണ്. എല്ലാരും പോയി കഴിഞ്ഞാൽ വീടൊക്കെ അടിച്ചു വൃത്തിയാക്കും, മുറ്റമടി രാവിലെ കഴിയും. പിന്നെ ഞാൻ രാവിലെ 6 മണിക്ക് എണീക്കുന്ന പെണ്ണാട്ടോ. ആദ്യം toilet ൽ പോകും പിന്നെ പല്ലുതേക്കും പിന്നെ മുറ്റമടിയാ. അപ്പോൾ 'അമ്മ കാപ്പി ഉണ്ടാക്കും. പാൽ മേടിക്കുന്നത് ബിജു ചേട്ടന്റെ വീട്ടിൽ നിന്നാണ്. അത് അനിയൻ കൂട്ടാനാണ് പോകുന്നത്. ബിജു ചേട്ടന്റെ കാര്യം ഭയങ്കര രസമാ. പത്രക്കാരൻ മുകളിൽ വരെ പോകില്ല ഞങ്ങൾ രണ്ടു വീട്ടുകാരുടെയും പത്രം താഴെ ഒരു pipe ഉണ്ട് അതിൽ വെച്ചിട്ട് പോകും, ചേട്ടൻ അത്പോയി എടുത്തോണ്ട് വരും. ഞാൻ മുറ്റമടിക്കുമ്പോഴായിരിക്കും ബിജു ചേട്ടൻ പത്രം എടുക്കാൻ വരുക. ബിജു ചേട്ടന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീടിന്റെ മുന്നിലൂടെയുള്ള ഈ ഒറ്റ വഴി മാത്രമേയുള്ളൂ. ബിജു ചേട്ടൻ പത്രം എടുക്കാൻ വന്നാൽ വീട്ടിൽ നിന്ന് ചായ കുടിച്ചിട്ടെപോകൂ. എല്ലാം account ആയി കണക്കാക്കുന്ന അമ്മയ്ക്ക് അത് അത്ര ഇഷ്ട്ടമല്ല. അവന്റെ വീട്ടിൽ നിന്ന് കാശ് കൊടുത്ത് പൈസ കൊടുത്ത് പാൽ മേടിച്ചിട്ട് അവൻ അതിന്റെ കാൽ ഭാഗം അവൻതന്നെ കുടിക്കും എന്ന് 'അമ്മ പറയും. അങ്ങിനെ മുറ്റമടി കഴിഞ്ഞു കട്ടൻ കാപ്പി കിടിക്കുമ്പോൾ അനിയൻകുട്ടൻ പാൽ മേടിച്ചുകൊണ്ട് വരും കൂടെ ബിജു ചേട്ടനും വരും. ഞാനാണ് ചായ ഇടുന്നത്. എല്ലാർക്കും കൊണ്ട് കൊടുക്കുന്നതും ഞാൻ തന്നെയാ. അപ്പോൾ ബിജു ചേട്ടൻ പത്രം വായിച്ചുകൊണ്ട് sitout ൽ ഇരിക്കുന്നുണ്ടാവും. പിന്നെ ഞങ്ങൾ ഒരുമിച്ചാണ് പത്ര വായന. ബിജു ചേട്ടനെ എന്റെ
💬 Comments
View all comments