Chapter Title : ഞാന്‍ അനിതാ മേനോന്‍-2(പെന്‍സില്‍ അണ്ടി )
ഇഷ്ടമായിരുന്നു
.
അവളെ മമ്മി ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ മൊബൈല്‍ കൊണ്ട് നടക്കാനോ
അനുവദിച്ചിരുന്നില്ല .അതിന്‍റെ ഒക്കെ അനിഷ്ടം അവള്‍ക്കു മമ്മിയോടു ഉണ്ടായിരുന്നു .
മുഴുവന്‍ സമയവും വീട്ടില്‍ ഒറ്റയ്ക്ക് അവളുടെ പ്രായത്തിലുള്ള ഒരു കുട്ടി
ഇന്റര്‍നെറ്റ്റ്റും ഉപയോഗിച്ച് ഇരുന്നാല്‍ അതെവിടെ ചെന്നെത്തുമെന്ന് അവളുടെ
മമ്മിക്കു നന്നായി അറിയാമെന്നത് കൊണ്ടാണ് അവരത് അനുവദിച്ചു
കൊടുക്കാത്തതെന്നു ഞാന്‍ പറഞ്ഞില്ല. കണ്ടാല്‍ ഒരു ഹൈ സൊസൈറ്റി ലേഡി
ആണെന്ന് തോന്നിച്ചെങ്കിലും ഒന്നുരണ്ടു തവണ സംസാരിച്ചപ്പോള്‍ അവരൊരു ശുദ്ധ
യായ സ്ത്രീ ആണെന്ന് എനിക്ക് തോന്നി ...മോള്‍ എന്റെ കൂടെ സമയം
ചിലവിടുന്നത്
അവര്‍ക്കും ആശ്വാസമായിരുന്നു എന്നെനിക്കു തോന്നി .. ബി കോം പാസ്സായ ഞാന്‍
അവള്‍ക്കു മാറ്റ്സ് പറഞ്ഞു കൊടുക്കുമോ എന്നവര്‍ ചോദിച്ചപ്പോള്‍ മറുത്തൊന്നും
പറയാന്‍ എനിക്കും തോന്നിയില്ല ..ഞാന്‍ സമ്മതിച്ചപ്പോള്‍ അവള്‍ സന്തോഷം കൊണ്ട്
തുള്ളിച്ചാടി എന്നെ കെട്ടിപിടിച്ചു കവിളില്‍ ഉമ്മവെച്ചു ..പെട്ടന്ന് ഞാന്‍
കോരിത്തരിച്ചു പോയി .. ആദ്യം ഓര്‍മ്മ വന്നത് രാജീവെട്ടനെയാണ് . പിറ്റേന്നുമുതല്‍
എന്നും വൈകുന്നേരം അവള്‍ എന്റെയടുത്തു കണക്കു പഠിക്കാന്‍ വന്നു തുടങ്ങി
.പഠിത്തത്തെക്കാള്‍ കൂടുതല്‍ വിശേഷം പറച്ചില്‍ ആയിരുന്നു അവള്‍ക്കിഷ്ടം .
എനിക്കും വൈകുന്നേരങ്ങള്‍ അവളുടെ സാന്നിധ്യം കൊണ്ട് മറ്റൊന്നും
ചിന്തിക്കാനുള്ള അവസരങ്ങള്‍ കുറച്ചു . രാജീവേട്ടന്‍ മിക്കവാറും ദിവസങ്ങളില്‍
ഫോണ്‍ ചെയ്യാറുണ്ടെങ്കിലും എന്തോ വളരെ സീരിയസ്സായി മാത്രമേ
സംസാരിക്കരുണ്ടായിരുന്നുള്ളൂ . എന്നും ചിരിയും കളിയുമായിരുന്ന ആ നാലഞ്ചു
ദിവസങ്ങളുടെ ഓര്‍മ്മകളുമായി കഴിയുന്ന എനിക്കത് നിരാശയുളവാക്കി .ഒരിക്കല്‍
ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന
അവളെ കണ്ടു എന്താണെന്നു ചോദിച്ചപ്പോള്‍
💬 Comments
View all comments