0%

Chapter Title : ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

Author : ചാര്‍ളി Read All Parts 192

തമാശയോക്കെ പറഞ്ഞ് പിരിഞ്ഞു. അവള് അകത്ത് കയറിയിട്ട് ആണ് ഞങ്ങൾ അവിടുന്ന് വന്നത്. നേരെ അഷ്റഫിനെ അവന്റെ വീട്ടിൽ ആക്കി ഞാൻ വീട്ടിൽ വന്ന് കയ്യിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് തുറന്ന് അകത്ത് കയറി നേരെ റൂമിലോട്ട്‌ പോയി ഡ്രസ്സ് ഊരി ഒരു ഷോർട്സ് എടുത്തിട്ട് ബെഡിലേക്ക്‌ വീണു മനസ്സും ശരീരവും ഒരുപോലെ തണുപ്പ് നിറഞ്ഞ് നിന്നു എങ്കിലും മനസ്സ് നിറയെ അവളായിരുന്നു രമ്യ. എപ്പോഴോ ഉറങ്ങി ഉമ്മ എന്നെ വിളിച്ചുണർത്താൻ വരും മുന്നെ ഫോണിന്റെ കാഹളം കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോ രമ്യ സമയം 7 മണി ഞാൺ ഫോൺ എടുത്ത്.

ഞാൻ: ഹലോ...

രമ്യ: ഇക്കുവെ ഇവിടെ ആകെ സീൻ ആയി നമ്മുടെ കല്യാണ ചെക്കൻ അച്ഛനെ വിളിച്ച് പറഞ്ഞു. അവർ കല്യാണം പോലും കൂടാതെ ഇങ്ങ് വന്നു. രാവിലെ 5.30 ആയപ്പോ...

ഞാൻ: നിന്നെ എന്തേലും ചെയ്തോ...

എനിക്ക് അതായിരുന്നു പേടി മുഴുവൻ ഒരു മോളിങ്ങനെ കാണിച്ച ആർക്ക സഹിക്കാൻ പറ്റുന്നത്.

രമ്യ: ഇല്ല ഇനി പഠിക്കാൻ പോണ്ട നിനക്ക് വേറെ ആലോചന നോക്കുവ ഇനി ഇങ്ങനെ എന്തേലും കാണിച്ച കൊന്നുകളയും എന്നൊക്കെ അച്ഛൻ ഭയങ്കര ദേഷ്യം ആയിരുന്നു. ഞാൻ പറഞ്ഞു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവന്റെ കൂടെ ജീവിക്കൂ എന്ന് തീർത്ത് പറഞ്ഞു.

ഞാൻ: ഇനിയിപ്പോ എന്ത് ചെയ്യും മോളെ എനിക്ക് എന്തോ നിന്നെയും നഷ്ടം ആവുമോ എന്നൊരു പേടി... ലൗ യു...

രമ്യ: പേടിക്കണ്ട ഞാൻ ഇവിടെ പതിയെ എല്ലാരുടെയും മനസ്സ് മാറ്റാം അത് വരെ ഞാൻ വിളിക്കില്ല ഇവിടെ ഭയങ്കര നിരീക്ഷണമാണ് എന്നെ, അത് കൊണ്ട് ഞാൻ വിളിക്കും എല്ലാ ദിവസവും ഒരു നേരം അത് വരെ എന്റെ പൊന്നു എന്നെ വിളിക്കരുത്. ഞാൻ കൂടെ ഉണ്ട് എന്ന് കരുതിയ മതി ഇക്കാന് മനസ്സിലാവും എന്ന് കരുതുന്നു. ഒരു കാര്യം ഇക്കാനെ വിളിക്കാതെയോ സംസാരിക്കാതെയോ എനിക്ക് ഉറങ്ങാൻ പറ്റില്ല. അത് മറക്കണ്ട ..

എന്ന ഞാൻ വെക്കുവ വിഷമിക്കല്ലെ ഇക്കുവെ ഞാൻ വിളിക്കും എന്റെ പൊന്നിനെ എന്നും പറഞ്ഞ് ഉമ്മയും

💬 Comments

View all comments