Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 3 [Arun]
കേട്ട് അപ്പുറത്ത് നിന്നവരൊക്കെ ഓടി എത്തി എന്താ പ്രശ്നമെന്ന് ചോദിച്ചു,
ഞാൻ പറഞ്ഞു ഇവൻ ചിറ്റയെ കേറി പിടിച്ചു എന്ന്.
അപ്പോൾ ഓടി എത്തിയവരിൽ ഒരാൾ പറഞ്ഞു:
ഇവൻമാർ കുറേ നേരത്തേ ഇവിടെക്കിടന്ന് പ്രശ്നമുണ്ടാക്കുകയാ, ആരേലും പെട്ടന്ന് പോലീസിനെ വിളിക്കൂ...., എന്ന്.
അപ്പോൾ തന്നെ അവൻ്റെ കൂടെ നിന്നവരെല്ലാം ഓടി, ഇവൻ ഓടാൻ ശ്രമിച്ചെങ്കിലും ഞാൻ കോളറിലെ പിടുത്തം വിട്ടില്ലാ, അവനെൻ്റെ കൈകളിൽ കിടന്ന് പിടഞ്ഞു,
അപ്പോഴും ചിറ്റ കരയുകയായിരുന്നു.
ഞാനപ്പോൾ കരുതിയത് ചിറ്റ ജനസപ്പോർട്ട് കിട്ടാൻ വേണ്ടി കരയുകയാണന്നാണ്
അവൻ എൻ്റെ കൈയ്യിൽ നിന്നും രക്ഷപെടാനായി പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ ഞാൻ വിട്ടില്ലാ,
ഓടി എത്തിയവരിൽ ആരൊക്കെയോ അവനിട്ട് പെരുക്കുകയും ചെയ്തു.
മിനുറ്റുകൾക്കകം തന്നെ പോലീസ് വന്നു,
ഞാനവനെ പോലീസിന് കൈമാറി, നടന്ന കാര്യവും പറഞ്ഞു.
അപ്പോൾ പോലീസ് പറഞ്ഞു:
ഞങ്ങളിവനെ കൊണ്ട് പോകാം, പക്ഷേ നാളെ രാവിലെ നിങ്ങൾ സ്റ്റേഷനിൽ വന്ന് റിട്ടേൺ കംപ്ലയിൻ്റ് എഴുതി തന്നാലേ ഞങ്ങൾക്ക് കേസെടുക്കാൻ കഴിയൂ,
ഞാൻ ok എന്നു പറഞ്ഞ് ഞങ്ങൾ അവിടന്ന് തിരികെ നടക്കാൻ തുടങ്ങി,
അപ്പോഴും ചിറ്റ കരയുക തന്നെയായിരുന്നു,
ഞാൻ ചോദിച്ചു:
എന്തിനാ ചിറ്റേ കരയുന്നത് എന്ന് ?
നീ എന്ത് ഉദ്ദേശത്തിലാ നാളെ നമ്മൾ സ്റ്റേഷനിൽ ചെല്ലാമെന്ന് പറഞ്ഞത് ?, കൊച്ചിച്ചനോട് ചോദിക്കാതെയാ നമ്മൾ ഉത്സവം കാണാൻ വന്നത്,
ഇനി ഇതും കൂടി അറിഞ്ഞാലുള്ള അവസ്ഥ ഞാൻ പറയാതെ തന്നെ നിനക്ക് അറിഞ്ഞൂടേ ?
സോറി ചിറ്റാ......, ഞാൻ അത്രത്തോളം ഓർത്തില്ലാ,
അതു നമുക്ക് നാളെ പോകാതിരുന്നാൽ മതിയല്ലോ?
💬 Comments
View all comments