Chapter Title : ഞാൻ ദിവൃ
കാറിനെ വട്ടം നിർത്തി കാറ് ഒരു വശത്തേക്ക് ഒതുക്കാൻ ആവശൃപ്പെട്ടു. ഏറ്റവും പുറകിലത്തെ ഡോർ തുറന്നു ഇറങ്ങി വന്ന ഒരു പോലിസ്കാരൻ ഞങ്ങളോട് ഒറിയ ഭാഷയിൽ എന്തോ ചോദിച്ചു ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. അപ്പോൾ ലൈസൻസ്സ് എന്നു പറഞ്ഞു ചേട്ടൻ ലൈസൻസ്സ് കൊടുത്തു അതു കണ്ടപ്പോൾ കേരൾ എന്നു ചോദിച്ചു ചേട്ടൻ അതെ എന്നു പറഞ്ഞു. അയാൾ അതെടുത്ത് ആ കറുത്ത ആളുടെ കയ്യിൽ കൊടുത്തു അയാളൊരു ഉയർന്ന ഉദോൃഗസ്ഥനായിരുന്നു. അപ്പോൾ തന്നെ പുറകിലത്തെ ഡോർ തുറന്ന് വേറെ രണ്ട് പോലിസ്കാരും ആദൃം വന്ന ആളും വന്ന് ഞങ്ങളുടെ കാർ പരിശോദിക്കണം എന്ന് പറഞ്ഞ് പരിശോദന തുടങ്ങി .
അലക്സേട്ടൻ വെളിയിലിറങ്ങി ഒരാൾ വന്ന് എന്റെ ബാഗും അലക്സേട്ടന്റ ഫോണും എടുത്ത് ആ കറുത്ത മനുഷൃന്റ കയ്യിൽ കൊടുത്തു ഞാൻ നോക്കുമ്പോൾ അയാൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് . അയാൾ കണ്ണു കൊണ്ട് എന്നെ വിളിക്കുന്നതായി ആഗൃം കാണിച്ചു പുകയില കറ പിടിച്ച പല്ല് കാട്ടി ചിരിച്ചു. എനിക്ക് പേടി തോന്നി ശരീരമാകെ വിറയൽ അനുഭവപ്പെട്ടു. ഞാൻ അലക്സേട്ടനോട് ചോദിച്ചു കുഴപ്പമുണ്ടോ ചേട്ടൻ പറഞ്ഞു അറിയില്ല അദ്ദേഹവും ആകെ പേടിച്ച് നിൽക്കുകയാണ് . പെട്ടെന്ന് കാറിന്റെ പുറകിൽ നിന്നും ഒരു കവർ പുറത്തെടുത്ത് അതിൽ നിന്നും 1000 രൂപയുടെ ഒരു കെട്ട് നോട്ടും വെളുത്ത പൊടിയുടെ 6 പാക്കറ്റും . അയാൾ വന്ന് ഇത് എന്താണെന്ന് ചോദിച്ചു ഞങ്ങൾ രണ്ടു പേരും അറിയില്ല എന്നും പറഞ്ഞു ഒരാൾ അവിടെ നിന്നു കൊണ്ട് ആ പൊതി പരിശോദിക്കുമ്പോൾ
💬 Comments
View all comments