Chapter Title : ഞാൻ എന്ന കുടുംബം 4 [Shaji Pappan]
ആ മേശപ്പുറത്ത് ചായ ഇരിപ്പുണ്ട്.. എടുത്തു കുടിച്ചോ.. ഡൈനിങ് ടേബിൾ ഇരുന്ന ചായയും എടുത്ത് ഞാൻ മുറിയിലേക്ക് പോയി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കട്ടിലിരുന്നു.. എന്തേലും പഠിച്ചാലോ..?? എന്ത് പഠിക്കാൻ. ക്ലാസിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കിയിരുന്നു. ഒച്ച് ഇഴയുന്ന പോലെയാണ് സമയം പോകുന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചോറ് എടുത്തു. കഴിച്ചിട്ട് റൂമിൽ വന്നു. അമ്മയും ചേച്ചിയും അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകുന്നു.
കണ്ണിലേക്ക് മെല്ലെ ഉറക്കം പിടിച്ചപ്പോൾ ചെറുതായൊന്ന് മയങ്ങി. ചേച്ചി വന്ന് തട്ടി വിളിച്ചു.
"ഉറങ്ങിയോ നീ.. കണ്ണും തിരുമ്മി ഞാൻ എണീറ്റു.
"അമ്മയ്ക്ക് നമ്മളോട് എന്തോ പറയണമെന്ന്. നീ അമ്മയുടെ റൂമിലോട്ട് വാ..
"എന്ത് പറയാൻ..
"അതെനിക്കറിയില്ല.. അമ്മയ്ക്കല്ലേ അറിയൂ..
"വേണ്ട ചേച്ചി.. എനിക്ക് അമ്മയുടെ മുഖത്ത് നോക്കാൻ തന്നെ വയ്യ..
"സാരമില്ല.. നീ വാ.. സംസാരിച്ചാൽ മാറാത്ത എന്താ ഉള്ളത്..??
"ഞാൻ കാരണം അമ്മ കുറെ വിഷമിച്ചു. അല്ലേ..
"അതെ..
"അമ്മ അന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു...
"തീ കൊണ്ടല്ലേ കളിച്ചത്.. അപ്പോൾ പൊള്ളും..
"ശരിയാ..
"നീ പോയെ പിന്നെ അമ്മ കരച്ചിലും പ്രാർത്ഥനയും ഒക്കെ ആയിരുന്നു.. അവര് ശരിക്കും ഒന്നും കഴിച്ചിട്ട് കൂടിയില്ല.. -ചേച്ചി
എനിക്കാകെ വിഷമായി അത് കേട്ടപ്പോൾ.
"കോളേജിൽ നിന്നും നിന്റെ ടീച്ചർമാരൊക്കെ വിളിച്ചിരുന്നു - ചേച്ചി
"എന്ത് പറഞ്ഞു അവരോടൊക്കെ..??
"എന്ത് പറയാൻ.. നീ എവിടേയോ പോയെന്ന്.. അല്ലാതെന്ത്..??
"അതല്ല ചേച്ചി.. ഞാൻ എന്തിനാ പോയതെന്ന് പറഞ്ഞോ..??
"പിന്നെ.. പറയാൻ കൊള്ളാവുന്ന
💬 Comments
View all comments