Chapter Title : ഞാൻ എന്ന കുടുംബം 4 [Shaji Pappan]
കാശില്ലാഞ്ഞിട്ടാണ്. വീട്ടിലേക്ക് മടങ്ങി പോയാലോ..?? പോകണമെന്നുണ്ട്. എന്നാലന്ന് അമ്മ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ നിന്നും പോയിട്ടില്ല. അമ്മയുടെ മുഖത്ത് നേരെ നോക്കാൻ ഇപ്പോഴും ചമ്മലാണ്. കുറ്റബോധം അല്ല, എന്നാൽ മറ്റെന്താണ് മനസ്സ് നിറയെ എന്നറിയില്ല.
“എന്ത് ചെയ്യും.? എങ്ങോട്ട് പോകും.? എന്നൊന്നും അറിയില്ല. ഒരു കാര്യം ഉറപ്പാണ് എന്നെ കാണാതെ, എൻറെ ഒരു വിവരവും അറിയാതെ അമ്മയും ചേച്ചിയും നല്ലപോലെ വിഷമിക്കുന്നുണ്ട്. അത് ആലോചിക്കുമ്പോൾ എനിക്കും വിഷമം വരും. ഈ കാര്യങ്ങളൊക്കെ അമ്മ ആരോടേലും പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ നാടുവിടാൻ കാരണം ഇതാണ് എന്ന്. അങ്ങനെയാണെങ്കിൽ ഇനി ഞാൻ ആ നാട്ടിലേക്ക് ചെന്നിട്ട് കാര്യമില്ല.
കയ്യിലുള്ള 600 രൂപ തീർക്കാൻ മനസ്സ് വരുന്നില്ല. എടുത്തിറങ്ങിയ 3 ഡ്രസ്സുകളും മുഷിഞ്ഞു. നാട്ടിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, എന്നെ കാണാനില്ല എന്നമ്മ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ, ഉറപ്പായും പോലീസ് എന്നെ കണ്ടെത്തി നാട്ടിലെത്തിക്കും. അങ്ങനെയും സംഭവിച്ചേക്കാം. അവരോടൊന്ന് മിണ്ടാനെങ്കിലും പറ്റിയിരുന്നേൽ അല്പം വിഷമം കുറഞ്ഞേനേ. ഫോൺ വിളിച്ചാലോ ചേച്ചിയെ..?? വേണ്ട..
വീണ്ടും വീണ്ടും ആലോചിച്ചങ്ങനെ ഇരുന്നു. എന്തുതന്നെയായാലും ചേച്ചിയെ ഒന്ന് വിളിക്കാം എന്ന് ഒടുവിൽ തീരുമാനിച്ചു. അടുത്തിരുന്ന ആ അപരിചിതന്റെ കയ്യിൽ നിന്നും അറിയാവുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി അയാളുടെ മൊബൈൽ ഫോൺ ഒരു കോൾ ചെയ്യാനായി വാങ്ങി. മനസ്സിൽ ഉണ്ടായിരുന്ന ചേച്ചിയുടെ നമ്പർ ഓർത്തെടുത്തു. കോൾ ചെയ്തു.
ബെല്ലുണ്ട്. മൂന്നാമത്തെ ബെല്ല് തീർന്നപ്പോൾ ചേച്ചി ഫോണെടുത്തു.
"ഹലോ.. ഹലോ.. - എൻറെ ചേച്ചിയുടെ ശബ്ദം. അത് കേട്ടപ്പോൾ തന്നെയെനിക്ക് പകുതി ആശ്വാസമായി, ഒപ്പം കരച്ചിലും. ഞാനൊന്നും മിണ്ടിയില്ല.
"ഹലോ ആരാണ്.. ചേച്ചി വീണ്ടും വീണ്ടും ചോദിച്ചു.
"ആരാടി.. അവനാണോ.. പതിഞ്ഞ സ്വരത്തിൽ അമ്മയുടെ ശബ്ദവും കേൾക്കാം..
അതെല്ലാം ഒരു മുള്ള് പോലെ എന്റെ ശരീരത്തിൽ എവിടെയൊക്കെ കൊള്ളുന്നു..
"ചേച്ചി.. -ഞാൻ പതിയെ വിളിച്ചു.
"മോനെ.. എടാ.. മനു കുട്ടാ.. നീ എവിടെയാണ്.. എത്ര ദിവസമായി.. - അതും പറഞ്ഞു ചേച്ചി കരച്ചിലായി. പെട്ടന്ന് അമ്മ ഫോൺ തട്ടിപ്പറിച്ചു, ഉറക്കെ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു,
"എൻറെ പൊന്നുമോനെ..
💬 Comments
View all comments