Chapter Title : ഞാൻ ഗന്ധർവി 2 [തൂലിക]
ഉണ്ണിമായ കണ്ടത്.
പിന്നെ ഒറ്റക്കിരുന്നു അടിക്കാൻ പോവുവായിരുന്ന അവളവനെ കൂടെ കൂട്ടി.
നേരത്തെ രഘുവിനെ പലവുരു കണ്ടിട്ടുണ്ട് എങ്കിലും ഒന്നും മിണ്ടാൻ പറ്റിയിരുന്നില്ല.
അങ്ങനെ ഒരെണ്ണം എന്ന് പറഞ്ഞു തുടങ്ങിയത് രണ്ടാളും ഇപ്പോ അഞ്ചാറ് പെഗ് ആയി...
രഘുവിൻ്റെ 'വിറ ' മാറി തുടങ്ങി...അന്നേരം അവൻ അറിയാതെ എന്തെല്ലാമോ പറഞ്ഞ് വിട്ട കൂട്ടത്തിൽ ഉള്ളതാണ് നമ്മൾ നേരത്തെ കേട്ടത്...
" അപ്പോ രഘുവും...ആ പറഞ്ഞ കക്ഷി...എന്താണ്... ആനന്ദ് അല്ലെ...നിങ്ങൽ രണ്ടാളും ഒരു പായ ,പാത്രം മറ്റേ പഴയ ലൈൻ ആണല്ലെ "
" ആനന്ദ് അല്ല ചേച്ചി അനന്തൻ അത്രക്ക് സ്റ്റൈലൻ പേരൊന്നും അല്ല അവൻ്റെ...പിന്നെ അവൻ വെറും ഒരു അവനല്ല ഉയിരാണ്,ചങ്കിലെ ചോര..."
വീണ്ടും പെഗ് വായിലേക്ക് കമഴ്തികൊണ്ട് രഘു തട്ടിവിടുകയാണ്
അവൻ്റെ വർത്താനം കേട്ട ഉണ്ണിമായ ക്ക് ചിരി വന്നു...
" ഹഹഹ താൻ ആള് കൊള്ളാല്ലോ...രസികൻ തന്നെ,എവടെ ആയിരുന്നു ഈ തമാശ ഓക്കെ ഓഫീസിൽ ഒന്നും കാണാറില്ലല്ലോ..!!"
" അത് പിന്നെ ചേച്ചി...പണ്ട് തൊട്ടേ പെണ്ണുങ്ങളെ കണ്ടാൽ കയ്യും കളും വിറക്കും അതും കാണാൻ കൊള്ളാവുന്ന ചേച്ചിമാർ ആയൽ പിന്നെ പറയുവേ വേണ്ട, അതാ ഓഫീസിൽ കണ്ടാൽ മിണ്ടാൻ ഒരു വൈക്ലഭ്യം"
" ആ അതങ്ങ് സുഖിച്ച് കേട്ടോ...പിന്നെ ഈ ചേച്ചി വിളി വേണ്ട, എനിക്കത്ര പ്രായം ഒന്നും ഇല്ലാഡോ" കോൾ മീ മായ അത് മതി"
" ഓക്കെ ചേ...അല്ല മായ ഡീൽ" അവളെടുത് ഒഴിച്ച് വെച്ചിരുന്ന അടുത്ത പെഗ്ഗും അവനെടുത് കമഴ്ത്തി...
" ഡാ ഡാ അത് എനിക്ക് ഒഴിച്ചതാടാ....
💬 Comments
View all comments