Chapter Title : ഞാന്‍ നമിത 1 [Kambi Chettan]
ബോധം വന്നു. ഞങ്ങള്‍ പെട്ടെന്ന്‍ ഞെട്ടി മാറി. അടുത്തുള്ള പൂച്ചെടികളുടെ ഇടയില്‍ നിന്നും ആരോ ധൃതിയില്‍ നടന്ന് മാറുന്നത് ഞങ്ങള്‍ കണ്ടു. ഒന്ന് ചമ്മിപോയ ഞങ്ങള്‍ ഏതാനും നിമിഷങ്ങള്‍ ഒന്നും മിണ്ടാതെ നിന്നു.
ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നടന്നു. ജീവന്‍ തൊട്ട് പിറകേ വന്ന് എന്‍റെ കൈയ്യില്‍ പിടിച്ചു. “അയ്യേ, ആരെങ്കിലും കണ്ടോ ആവോ” ഞാന്‍ പറഞ്ഞു. “കണ്ടെങ്കില്‍ വലിയ കാര്യമായി. നീ എന്‍റെ പെണ്ണാ. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും, വേണ്ടി വന്നാല്‍ .............................”
“വേണ്ടി വന്നാല്‍???” ഞാന്‍ അവന്‍റെ മുഖത്തേക്ക് ഉറ്റു നോക്കി. പക്ഷേ അവന്‍ പൂരിപ്പിച്ചില്ല. ”അതൊക്കെ കണ്ട് അസൂയപ്പെടുന്നവര്‍ അസൂയപ്പെടട്ടെ.” അവന്‍ എന്‍റെ തോളില്‍ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി. എന്തോ എനിക്ക് വല്ലാത്ത ഒരു സുഖം, ഒരു സുരക്ഷിതത്വം ഫീല്‍ ചെയ്തു. ഞാന്‍ അവനോട് കൂടുതല്‍ പറ്റി ചേര്‍ന്ന് നിന്നു.
“വാ” ജീവന്‍ എന്നെയും ചേര്‍ത്ത് പിടിച്ച് നടന്നു. ഞാന്‍ കൂടെ നടന്നു. “ഇവിടത്തെ കോട്ടേജുകള്‍ നല്ല രസമാ. കാണണോ?” എന്നോട് ചോദിച്ചു. ഞാന്‍ ഒന്നും പറയാതെ അവനെ പറ്റിച്ചേര്‍ന്നു നില്‍ക്കുകയേ ചെയ്തുള്ളൂ. അവന്‍ എന്നെയും ചേര്‍ത്ത് പിടിച്ച് ഒരു കോട്ടേജിന്‍റെ ഉള്ളില്‍ കയറി. ഉള്ളിലെ എ സി യുടെ തണുപ്പ് വളരെ ആശ്വാസമായി തോന്നി. “നോക്കൂ, എന്ത് രസമാ, അല്ലേ?” ജീവന്‍ ചോദിച്ചു. ഞാന്‍ ഒന്ന് മൂളിയതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി. നല്ല കൊച്ചു മുറി. വളരെ സോഫ്റ്റ് ആയ ബെഡ്. അതിന്‍റെ മുകളില്‍ കൂടി അതിമനോഹരമായ ഒരു നെറ്റ് ഇട്ടിട്ടുണ്ട്. 32 ഇഞ്ചിന്‍റെ ഒരു ടി വി
💬 Comments
View all comments