Chapter Title : ഞാന്‍ നമിത 2 [Kambi Chettan]
മിണ്ടിയില്ല. ചേട്ടനും ചേച്ചിയും എന്‍റെ അപ്പുറവും ഇപ്പുറവുമായി ഇരുന്നു. അവര്‍ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ അതില്‍ ഒട്ടും ശ്രദ്ധിച്ചില്ല. പെട്ടെന്ന് വലിയമ്മ അപ്പുറത്ത് നിന്ന് ചേച്ചിയെ വിളിച്ചു. കുട്ടി ഉണര്‍ന്ന് കരയാന്‍ തുടങ്ങിയിരിക്കുന്നു. ചേച്ചി വേഗം അവിടെ നിന്ന് എഴുന്നേറ്റ് പോയി. എന്‍റെ അമ്മ പിന്നാമ്പുറത്തേക്കും പോയി. ഹാളില്‍ ഞാനും ചേട്ടനും മാത്രം. ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
“നമി മോളേ” ഏതാനും നിമിഷങ്ങള്‍ നീണ്ട മൌനത്തിന് ശേഷം ചേട്ടന്‍ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ടിവിയില്‍ നോക്കിയിരുന്നു. “നാളെ ഞായറാഴ്ച ആയിട്ട് എന്താ പരിപാടി?” ചേട്ടന്‍ ചോദിച്ചു. “ഓ എന്ത് പരിപാടി? കുറെ കിടന്ന് ഉറങ്ങും എല്ലാവരും അത്ര തന്നെ.” ഞാന്‍ അലസമായി പറഞ്ഞു. “അത്രയേയുള്ളൂ?” ചേട്ടന്‍റെ ചോദ്യം ഒരു ട്രിഗര്‍ ആയി എന്‍റെയുള്ളില്‍ തറഞ്ഞു. പുറത്തെ കുളിമുറിയില്‍ എണ്ണ തേച്ചു കുളിക്കുന്ന ചേച്ചിയെ പെട്ടെന്ന് ഓര്‍മ്മ വന്നു.
“എല്ലാവരും ഉറക്കമായിരിക്കും. ഞാന്‍ നേരത്തേ എഴുന്നേല്‍ക്കും. എന്നിട്ട് ദേഹം മുഴുവന്‍ നന്നായി എണ്ണ തേച്ചു കുളിക്കും. മുടിയില്‍ നല്ല പോലെ എണ്ണയിട്ട് പേന്‍ ചീര്‍പ്പ് കൊണ്ട് ചീകി പേനൊക്കെ കളയും. സാധാരണ ദിവസങ്ങളില്‍ തീരെ സമയം കിട്ടില്ല. അത് കൊണ്ട് ഇതൊക്കെ ഞായറാഴ്ച ഞാന്‍ ചെയ്യും.” ഞാന്‍ എത്ര തന്മയത്വത്തോടെയാണ് ഈ പച്ചക്കള്ളം പറഞ്ഞത് എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയി.
“എപ്പോഴാ നീ ഇത് ചെയ്യുന്നത്?” ചേട്ടന്‍റെ വാക്കുകളില്‍ ചെറിയ വിറയല്‍ ഉണ്ടായിരുന്നു.
“രാവിലെ ആറു മണിക്ക്” ഞാന്‍ പറഞ്ഞു.
“അകത്തോ കുളിമുറിയിലോ നിന്ന് എണ്ണ തേച്ചാല്‍ അത് താഴെ പോയി ആരെങ്കിലും തെന്നി വീഴില്ലേ?”
💬 Comments
View all comments