0%

Chapter Title : ഞാന്‍ നമിത 2 [Kambi Chettan]

Author : Kambi Chettan Read All Parts 3.7K

വീടുകള്‍ ഉണ്ടായിരുന്ന ഞങ്ങള്‍ മിക്കവാറും ശനിയും ഞായറും ഒത്ത് കൂടും. പിന്നെ മൊത്തം ബഹളമായിരിക്കും. പെണ്‍കുട്ടികളായാല്‍ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന വാചകം ഞങ്ങള്‍ ഓരോരുത്തരും ചുരുങ്ങിയത് ഒരു ലക്ഷം തവണയെങ്കിലും കേട്ടിട്ടുണ്ടാകും.

വലിയമ്മയുടെ വീട് ഞങ്ങളുടെ തൊട്ടപ്പുറത്താണ്. വലിയമ്മയുടെ മക്കളാണ് കൂട്ടത്തില്‍ ഏറ്റവും മൂത്തത്. വലിയമ്മ വലിയ നിയന്ത്രണം ഒക്കെയാണെങ്കിലും വലിയച്ചന്‍ മക്കളെ കുറച്ചധികം പുന്നരിക്കുന്ന കൂട്ടത്തിലായിരുന്നു. പെണ്മക്കളുടെ ആവശ്യപ്രകാരം അവര്‍ക്ക് സ്കൂട്ടര്‍ വാങ്ങി കൊടുത്തതും മറ്റും വലിയച്ചനായിരുന്നു. ചേച്ചിമാര്‍ രണ്ട് പേരും സ്കൂട്ടറില്‍ നാട് മൊത്തം കറങ്ങും. സകല പൂരത്തിനും പെരുന്നാളിനും പോകും. നാട്ടിലെ ചെക്കന്മാര്‍ മൊത്തം അവരെ വായ്നോക്കുമെങ്കിലും അവരോട് മുട്ടാന്‍ ഒരുത്തനേ ധൈര്യപ്പെട്ടുള്ളൂ. അവന്‍റെ പിന്നീടുള്ള അവസ്ഥ കണ്ട് ബാക്കി മറ്റുള്ളവരുടെ ധൈര്യം മൊത്തം ചോര്‍ന്ന് പോയി എന്നതാണ് സത്യം. അങ്ങനെ മൂത്ത ചേച്ചി രേഖക്ക് കല്യാണം ആലോചിക്കുന്ന പ്രായം ആയി. രണ്ടാമത്തെ ചേച്ചി രാഖി കുറച്ച് ദൂരെ ഒരു കോളേജില്‍ ഹോസ്റലില്‍ നിന്ന് പഠിക്കുന്നു. അങ്ങനെ ആലോചിച്ച് ആലോചിച്ച് ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു. പേര് മഹിപാല്‍. അനിയന്‍ യഷ് പാല്‍. ചേട്ടനുമായി ഏതാണ്ട് 14 വയസിന്‍റെ വ്യത്യാസം ഉണ്ട് അനിയന്. എന്ന് വച്ചാല്‍ ഏതാണ്ട് എന്‍റെ പ്രായം. ചേട്ടന്‍ ചേച്ചിയെ പെണ്ണ് കാണാന്‍ വന്ന ദിവസം തന്നെ ഞങ്ങള്‍ കമ്പനിയായി. അന്ന് മുറ്റത്തൊക്കെ ഞങ്ങള്‍ ഓടി നടന്ന് കളിച്ചു. പെണ്‍പട മാത്രമുള്ള എന്‍റെ വീട്ടില്‍ ഒരു പയ്യനുമായുള്ള കമ്പനി എനിക്ക് നന്നേ ബോധിച്ചു. മാത്രമല്ല ഞാന്‍ പഠിച്ചിരുന്നത് ഒരു ഗേള്‍സ്‌ ഒണ്‍ലി സ്കൂളില്‍ ആയിരുന്നു. അതിനാല്‍ ആണ്‍കുട്ടികളുമായി

💬 Comments

View all comments