Chapter Title : ഞാന്‍ നമിത 5 [Kambi Chettan]
പെണ്ണുങ്ങളും കളിച്ചു. എന്നാല്‍ ഇവന്‍ മാത്രം കളിച്ചിട്ടില്ല. അവനത് ഇഷ്ടമല്ല പോലും! ഇതെന്തോന്ന് ചെക്കന്‍!!! “അപ്പോ നീ ആരെയാ ഫക്ക് ചെയ്തിട്ടുള്ളത്?” ഞാന്‍ ചോദിച്ചു. “നോ ചേച്ചി. ഞാന്‍ പറഞ്ഞില്ലേ. ഐ ഡോണ്ട് ലൈക് ഇറ്റ്. ഞാന്‍ ആരെയും ഫക്ക് ചെയ്തിട്ടില്ല.” എന്റമ്മോ പൂര്‍ത്തിയായി. സന്തോഷമായി. പൂര്‍ണമായി. തൃപ്തിയായി. ഇനി ഒന്നും കേള്‍ക്കേണ്ട. അതിനുള്ള ശക്തി എനിക്കില്ല. ഇവന് ഒരു നട്ട് ലൂസ് എന്നല്ല എല്ലാ നട്ടും ലൂസ് ആണ്. അല്ല... ഇവന് നട്ടേ ഇല്ല. അങ്ങനെയൊരു അപൂര്‍വ ജന്മമാണ് ഇത്.
വീട്ടില്‍ എത്തിയപ്പാടെ അമ്മയുടെ തുളച്ചു കയറുന്ന ചോദ്യം. “നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നു? എന്‍റെ ഉള്ളൊന്ന് കാളി. അമ്മയെങ്ങാനും വല്ലതും കണ്ടോ? ദൈവമേ, എന്നെ വെട്ടി കൊല്ലും. തീര്‍ച്ച. പുതുതായി വാങ്ങിയ ചുരിദാറിന്‍റെ കൈയ്യുടെ നീളം ഒരല്‍പം കുറഞ്ഞ് പോയി എന്നും പറഞ്ഞ് എന്നെ മടല് വെട്ടി അടിച്ചിട്ടുള്ള ആളാണ്. തുണി കടയില്‍ നിന്ന് ലെഗ്ഗിങ്ങ്സ് എടുത്തു എന്നും പറഞ്ഞ് എന്‍റെ കാലില്‍ ചൂട് വച്ചിട്ടുള്ള ആളാണ്. ഇതെങ്ങാനും കണ്ടിട്ടുണ്ടെങ്കില്‍ എന്നെ വെട്ടിക്കൊല്ലും. തീര്‍ച്ച. ലഹരിയായി മാറിയിരുന്ന പേടി തിരികേ പേടി തന്നെയായി വന്നു. ഒന്നും മിണ്ടാനാകാതെ ഞാന്‍ നിന്നു. അപ്പോഴും അവിനാശിന് ഒരു കൂസലും ഇല്ല. ആ പൊട്ടാന്‍ ഇനിയെങ്ങാനും വല്ലതും വിളിച്ച് പറയുമോ എന്നായിരുന്നു എന്‍റെ പേടി.
“അമ്മായി നത്തിംഗ്.” അവന്‍ പറഞ്ഞു തുടങ്ങി. “ഞങ്ങള്‍ പറമ്പില്‍ ചുറ്റി നടന്നു, കുറെ പഴങ്ങള്‍ പൊട്ടിച്ചു തിന്നു കുറെ ട്രീസും ബേര്‍ഡ്സും കണ്ടു. പിന്നെ കനാലില്‍ ഞങ്ങള്‍ രണ്ടാളും ഇറങ്ങി നൂഡ് ആയി കുളിച്ചു.
💬 Comments
View all comments