Chapter Title : ഞാന്‍ നമിത 7 [Kambi Chettan]
മാറിയാല്‍ പിന്നെ എങ്ങനെ പ്ലെയിന്‍ പറപ്പിക്കാനാ. എല്ലായിടത്തും കാണും ഇങ്ങനത്തെ കുറെ അലവലാതികള്‍” ചേട്ടന്‍ പറയുന്നത് കേട്ട എനിക്ക് അത് ശരിയാണെന്ന് തന്നെ തോന്നി. “മോള് വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ പറയൂ. മുംബൈയില്‍ ആരാ ഉള്ളത്? അവരേയും വിളിച്ച് പറയൂ. ഇല്ലെങ്കില്‍ അവര്‍ പേടിക്കും.” ചേട്ടന്‍ പറഞ്ഞപ്പോഴാണ് എനിക്ക് അതേ പറ്റി തോന്നിയത് തന്നെ. സത്യത്തില്‍ ആ ചേട്ടന്‍റെ കൂടെയായപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ ഞങ്ങള്‍ക്ക് ഒരു ബസ് അറേഞ്ച് ചെയ്ത് തന്നു. ഞങ്ങള്‍ അതില്‍ കയറി ഹോട്ടലില്‍ എത്തി. ഹോ! എന്ത് സ്റ്റൈലന്‍ ഹോട്ടല്‍! ചിത്രങ്ങളില്‍ കണ്ടിട്ടേയുള്ളൂ. ഇപ്പോഴിതാ നേരിട്ട് കാണാനും സാധിച്ചു. യാത്ര മുടങ്ങിയാല്‍ എന്താ, ഇത് പോലൊരു ഹോട്ടലില്‍ കയറാന്‍ ഭാഗ്യം കിട്ടിയില്ലേ. എന്‍റെ മനം കുളിര്‍ത്തു. അകത്ത് റിസപ്ഷനില്‍ ഹോട്ടല്‍ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് റൂം കൊടുക്കുന്ന തിരക്കിലാണ്. ചേട്ടന്‍ എന്നെ ഒരു കസേരയില്‍ ഇരുത്തി എന്‍റെ ബോര്‍ഡിംഗ് പാസ് വാങ്ങി കൊണ്ട് പോയി റിസപ്ഷനില്‍ എന്തൊക്കെയോ പറയുന്നത് കണ്ടു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം കൈയ്യില്‍ ഒരു കാര്‍ഡുമായി വന്നു എന്നോട് പറഞ്ഞു, “അവര്‍ നമുക്ക് ഒരു റൂമാണ് തന്നത്. നമ്മള്‍ ഒന്നിച്ചല്ലേ കൊച്ചിയില്‍ ചെക്ക് ഇന്‍ ചെയ്തത്. അത് കൊണ്ടാണ്. മാറ്റി തരാന്‍ ഞാന്‍ കുറെ പറഞ്ഞ് നോക്കി. പക്ഷേ പറ്റില്ല എന്നാ അവര്‍ പറഞ്ഞത്.” ഉവ്വ ഉവ്വ. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരു റൂം തരണം എന്ന് അവിടെ പറഞ്ഞ് റൂം എടുത്തിട്ട് ഇപ്പൊ വന്ന് പറയുന്നത് കേട്ടില്ലേ. കള്ളന്‍ ചേട്ടന്‍. ചേട്ടനെ ഒന്ന് പറ്റിച്ചാലോ.
💬 Comments
View all comments