0%

Chapter Title : ഞാന്‍ നമിത 7 [Kambi Chettan]

Author : Kambi Chettan Read All Parts 2.9K

സീ ടൈം ഒരുപാടായി. ലെറ്റ്‌സ് ഗോ.” “അപ്പോ ജീവന്‍റെ കഥ?” ഞാന്‍ വിഷണ്ണയായി ചോദിച്ചു. “അനദര്‍ ഡേ. ടുഡേ നോ ടൈം നമിതാ” നമി മോളേ എന്ന വിളി മാറി നമിതാ എന്നായത് ഞാന്‍ ശ്രദ്ധിച്ചു. “സോറി, എനിക്ക് വേറൊരു കമ്മിറ്റ്മെന്‍റ് ഉണ്ട്. ഇപ്പൊ തന്നെ ലേറ്റ് ആയി. പിന്നെ പറയാം” ജീവന്‍ വേഗം ഡ്രസ്സ്‌ മാറാന്‍ തുടങ്ങി. ഞാന്‍ അവനെ നോക്കി കട്ടിലില്‍ ഇരുന്നു. “ഡ്രസ്സ്‌ മാറുന്നില്ലേ നമിതാ?” ജീവന്‍ ചോദിച്ചു. ഞാന്‍ കട്ടിലില്‍ നിന്നിറങ്ങി എന്‍റെ വസ്ത്രങ്ങള്‍ എടുത്തിട്ടു. യാത്ര പറയുമ്പോള്‍ വളരെ ഔദ്യോഗികമായി ഒന്ന് ഷേക്ക്‌ ഹാന്‍ഡ്‌ തന്ന് ജീവന്‍ പോയി. അമര്‍ത്തി ഒരു ചുംബനം ഞാന്‍ ആഗ്രഹിച്ചിരുന്നു. സാരമില്ല. തിരക്കല്ലേ. എന്നാല്ലും എന്‍റെ കഥ കേള്‍ക്കാനും എന്നെ സന്തോഷിപ്പിക്കാനും ജീവന്‍ ഒരുപാട് സമയം ചിലവിട്ടല്ലോ. അത് മതി. ഞാന്‍ റോഡിലേക്കിറങ്ങി ഒരു ഓട്ടോക്ക് കൈ കാണിച്ചു.

അടുത്ത ദിവസം പുലര്‍ച്ചെ അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വന്നു. മോളുടെ കല്യാണ ഒരുക്കങ്ങള്‍ നടത്തേണ്ടതല്ലേ. അച്ഛനെ കെട്ടിപ്പിടിച്ച് ഞാന്‍ കിടന്നുറങ്ങി. നേരം കുറച്ച് വെളുത്തിട്ടും അമ്മ വിളിച്ചില്ല. അല്ലെങ്കില്‍ ആറു മണി കഴിഞ്ഞാല്‍ തെറിവിളിയുമായി എന്നെ ചൂല് കൊണ്ട് അടിച്ച് ഉണര്‍ത്തുന്ന അമ്മയാണ്. ഇന്നെന്ത് പറ്റി? അച്ഛന്‍റെ കൂടെ കുറച്ച് കിടന്നോട്ടെ എന്ന് വിചാരിച്ചു കാണും. അല്ലെങ്കിലും കല്യാണം നിശ്ചയിച്ചതോടെ അമ്മയുടെ തെറി വിളികള്‍ കുറഞ്ഞിരുന്നു. പെട്ടെന്ന് മൊബൈല്‍ ചിലച്ചു. അച്ഛന്‍ ഉണര്‍ന്ന് ഫോണ്‍ എടുത്തു. അച്ഛന്‍റെ മുഖം വല്ലാതായി. ഒരു പാട് വിഷമം പോലെ. ഭ്രാന്ത്‌ പിടിച്ച പോലെ എന്തൊക്കെയോ ഫോണില്‍ പുലമ്പുന്നുണ്ട്.

💬 Comments

View all comments