0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.3K

"നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?" ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് തന്നെയായിരുന്നു അവളുടെ ഉത്തരം. "ഒരുപാട് യാത്ര ചെയ്യണം.. ഇന്ത്യ മൊത്തം യാത്ര ചെയ്യണം." ശരിക്കും എന്റെയും ആഗ്രഹം അതുതന്നെ ആയിരുന്നു. "ഡി.. എന്റെയും ആഗ്രഹം അത് തന്നാണല്ലോ." അവൾ ഒരു ചിരിയോടെ പറഞ്ഞു. "എങ്ങനെ ആകാതിരിക്കും.. നമ്മൾ രണ്ടുപേരും ജനിച്ചത് ഒരു ദിവസം അല്ലേടാ.." "ആഗ്രഹം മാത്രേ കാണുകയുള്ളെന്നാണ് തോന്നുന്നേ.. നടത്തണമെങ്കിൽ ഒരുപാട് പൈസ വേണം." "എന്റെ ആഗ്രഹം എന്തായാലും ഞാൻ നടത്തും." "അതെങ്ങനെ?" ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു. "ഏതെങ്കിലും പണക്കാരൻ ചെക്കനെ കറക്കി വീഴ്ത്തി കെട്ടിയാൽ മതിലോ." ആ സമയത് അവളുടെ മറുപടി എന്നിൽ ചിരി ഉണർത്തിയെങ്കിലും പിന്നീട് അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ എന്ന് തോന്നാതിരുന്നിട്ടില്ല. . . ആ ഒരു കൂടിക്കാഴ്ചക്ക് ശേഷം ഞാൻ അവളെ മാസങ്ങളോളം കണ്ടിരുന്നില്ല. ഒരു വിവരവും ഇല്ലായിരുന്നു അവളെ കുറിച്ച്.. ആദ്യമൊക്കെ അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ചെറിയൊരു വേദന തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ ഞാൻ അവളെയങ്ങ് മറന്നു. ദേവികയുടെ അഭാവത്തിൽ ഞാൻ അഞ്ജലിയുമായി കുറച്ച് കൂടി അടുത്തെങ്കിലും പ്രണയമെന്താണെന്ന് പോലും അവൾക്കറിയില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. പ്രണയത്തിന്റേതായി ഞാൻ നൽകിയ സൂചനകൾ അവൾ പാടെ അവഗണിച്ചത് എന്നെ തെല്ലൊന്നും അല്ല വേദനിപ്പിച്ചത്. എന്നാൽ വാ തുറന്ന് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു. അതിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്ന് വന്നത്. മായ.. എന്റെ വകയിലൊരു അമ്മാവന്റെ മകളായിരുന്നു കക്ഷി. കുടുംബത്തിലുള്ള ഏതെങ്കിലും ഫങ്ക്ഷന് കൂടുമ്പോൾ മായയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക്

💬 Comments

View all comments