Chapter Title : ഞാൻ [Ne-Na]
ഞാൻ അതിനിത്തിരി കണക്ക് പറഞ്ഞോട്ടമ്മാ." "ഡീ കൊരങ്ങി.. അപ്പോൾ നിനക്ക് വാങ്ങി തരുന്ന ചോക്ലേറ്റിന്റെ കണക്ക് ഞാൻ ആരോടാ പറയേണ്ടത്?" "അതിന്റെ കണക്കൊന്നും പറഞ്ഞൂടാ.. അതെനിക്ക് നീ സ്നേഹത്തോടെ തരുന്നതാണ്." "അമ്മേ ഇവളോട് പറഞ്ഞ് നിൽക്കുവാൻ എനിക്കാവില്ല.. ഞാൻ ഇറങ്ങുവാ.." ഞാൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു. "സ്വീറ്റ്‌സ് എല്ലാം ബാഗിൽ ഇരിക്കയാ.. എന്നിനി ഒന്നിനും എനിക്ക് വയ്യ. ഒന്ന് കുളിക്കണം കിടക്കണം.. നാളെ നീ ഇങ്ങു വാ, അപ്പോൾ തരാം." അതിന് ശേഷം അവൾ അമ്മയോടായി പറഞ്ഞു. "'അമ്മ നാളെ ഇവന് ബീഫ് കറി വേണമെന്ന് കാറിൽ വച്ച് പറഞ്ഞു." "ഞാൻ എപ്പോഴാടി പറഞ്ഞത്, നിനക്ക് വേണമെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ." എന്റെയും അമ്മയുടെയും മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു. "നിനക്കായിട്ട് വയ്ക്കുമ്പോൾ 'അമ്മ കുറച്ചതും കൂടി സ്പെഷ്യൽ ആയിട്ട് വയ്ക്കും, അതാ അങ്ങനെ പറഞ്ഞത്." അമ്മ അവളുടെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു. "നിന്നെ വിളിക്കാൻ ഇവൻ വരും എന്ന് അറിയാവുന്നതുകൊണ്ട് തന്നാണ് നീ ഇത്രേം ലേറ്റ് ആയിട്ടും എവിടെത്തി എന്ന് ഞാൻ വിളിച്ച് ചോദിക്കാഞ്ഞത്.. നിന്റെ കാര്യത്തിൽ എന്നെക്കാളും ശ്രദ്ധ അവനുണ്ട്.. അത് കൊണ്ട് തന്നെ എനിക്കവനോട് ഇത്തിരി സ്നേഹക്കൂടുതലും ഉണ്ട്.. അതിൽ നീ അസൂയപ്പെട്ടിട്ട് കാര്യമില്ല." "അപ്പോൾ ഞാൻ ഔട്ട് അല്ലേ.." അത് കേട്ട് ഞാൻ ചിരിച്ച്കൊണ്ടു പറഞ്ഞു. "ഞാൻ ഇറങ്ങുന്നമ്മേ.." എന്നോടൊപ്പം പുറത്തേക്ക് നടന്ന അവൾ പറഞ്ഞു. "അപ്പോൾ നാളെ വരുമ്പോൾ എനിക്ക് വാങ്ങി വച്ചേക്കുന്ന സാധനം കൂടി ഇങ്ങു കൊണ്ട് വരണം." എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് എനിക്ക്
💬 Comments
View all comments