0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.3K

കണക്ക് കൂട്ടിയിരുന്നു. അവളുടെ അമ്മയെ ഞാൻ ഇടക്കിടക്ക് പോയി കാണാറുണ്ട്. എന്നെ കാണുന്നത് ഒരു സന്തോഷമാണ് അമ്മയ്ക്ക്. ചെറിയ ചെറിയ അവശതകൾ അവരെ അലട്ടി തുടങ്ങിയിരുന്നു. അന്നൊരു ദിവസം രാത്രി ഞാൻ വരാന്തയിൽ ഇരുന്ന് മഴ ആസ്വദിക്കുകയായിരുന്നു. രാത്രി എട്ടു മണിയോളം ആയി കാണും. ഇടിയും മിന്നലും നിറഞ്ഞ കോരിച്ചൊഴിയുന്ന മഴ. പെട്ടെന്ന് വന്ന ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നതായി തോന്നി. ആദ്യം ഒരു തോന്നലായി കരുതിയെങ്കിലും തൊട്ട് പിന്നാലെ വന്ന മറ്റൊരു മിന്നലിന്റെ വെളിച്ചത്തിൽ ആ രൂപത്തെ ഞാൻ വീണ്ടും അവിടെ കണ്ടു. "'അമ്മാ ഒരു കുട ഇങ്ങെടുത്തേ.. വെളിയിൽ ആരോ നിൽപ്പുണ്ട്." 'അമ്മ പെട്ടെന്ന് തന്നെ ഒരു കുടയുമായി അവിടേക്ക് വന്ന്. ഞാൻ കുടയും ചൂടി ഗേറ്റിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ ഗേറ്റിനടുത്തേക്ക് ടോർച്ച് അടിച്ച് തന്നു. ഗേറ്റിനടുത് എത്തിയ ഞാൻ അതിന്റെ അഴികളിൽ കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് ഒരു വെള്ള ചുരിദാറിൽ മഴയിൽ നനഞ്ഞ് കുളിച്ച് നിൽക്കുന്ന ദേവുവിനെ ആണ്. കൈയിൽ ഒരു ബാഗും ഉണ്ട്. എനിക്ക് അദ്‌ഭുതം ആയിരുന്നു. ഇവളെന്താ ഒറ്റക്ക് അതും ഈ രാത്രിയിൽ ഇവിടെ. "ദേവു നീ എന്താ ഇവിടെ?" അവൾ ഒന്നും മിണ്ടിയില്ല.. ഒന്ന് അനങ്ങിയത് പോലും ഇല്ല. എന്തോ പ്രശ്നം ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞു. ഞാൻ ഗേറ്റ് തുറന്ന് അവളുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. അവളെ ആ സമയത് കണ്ടതിൽ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അദ്‌ഭുതം ആയിരുന്നു. "മോളെന്താ ഇവിടെ?" അച്ഛന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടി ഒന്നും

💬 Comments

View all comments