0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

മുൻപ് പലപ്പോഴും അങ്ങനെ ഇരുന്നിട്ടുള്ളതാണെകിലും ബിജു അങ്ങനെ നോക്കുന്നത് എന്നിൽ ചെറുതായി അസ്വസ്ഥത പടർത്തിയതിനാൽ ഞാൻ എന്റെ കൈ അവളുടെ വയറിൽ നിന്നും എടുത്തു മാറ്റി. സിമെന്റ് ബെഞ്ചിന്റെ അറ്റത് ഞെരുങ്ങി ഇരിക്കുന്നതിനാൽ താഴെ വീഴാതിരിക്കാനാണെന്ന് തോന്നുന്നു ദേവു എന്തോ പറയുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാതെ എന്റെ കൈ പിടിച്ച് വീണ്ടും അവളുടെ വയറ്റിൽ ചുറ്റി പിടിപ്പിച്ചു. ഞാൻ ഈ സമയം ബിജുവിനെ തന്നെ ശ്രദ്ധിച്ചു. സംസാരത്തിൽ ശ്രദ്ധിക്കാതെ അവളുടെ ആ പ്രവർത്തിയിൽ തന്നെയായിരുന്നു അവൻ നോക്കിയത്. ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. ബിജുവിന്റെ പ്രവർത്തികൾ എന്തോ എന്നെ നല്ല രീതിയിൽ അസ്വസ്ഥതനാക്കി. കുറച്ചുനേരം കൂടി സംസാരിച്ച് കഴിഞ്ഞ് എല്ലാരും തിരികെ പോകാൻ തീരുമാനിച്ചു. എനിക്ക് വൈകിട്ടായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. അതുകൊണ്ട് തന്നെ അവരെല്ലാരും പോയപ്പോഴും ദേവു എന്നോടൊപ്പം തന്നെ നിന്നു. ഉച്ചക്ക് ഹോട്ടലിൽ നിന്നും ചോറ് കഴിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു. "ബിജു ആളെങ്ങനാണ്?" "ഒരു പാവം ആണെടാ.. എന്താ നീ അങ്ങനെ ചോദിച്ചേ?" "ഒന്നൂല്ല.." കുറച്ച് വെള്ളം കുടിച്ച് ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു. "അല്ല.. എന്തോ ഉണ്ട്." "പുള്ളിയുടെ നോട്ടവും പെരുമാറ്റവും എനിക്കെന്തോ അത്ര ശരിയായി തോന്നിയില്ല." അവൾ ഒരു ചിരിയോടെ പറഞ്ഞു. "അതൊക്കെ നിന്റെ വെറും തോന്നലാണെടാ.. ആളൊരു പാവമാണ്.. എന്നെ വർക്കിൽ ഒകെ ഒരുപാട് സഹായിക്കാറുണ്ട്‌." ഞാൻ പിന്നെ ദേവുവിനോട് ഒന്നും പറയാൻ പോയില്ല. അവളുടെ മനസ്സിൽ ഒരാൾ ഇടം പിടിച്ചാൽ പിടിച്ചതാണ്. ഞാൻ നാട്ടിൽ തിരിച്ചെത്തി കുറച്ച് നാളുകൾക്കകം തന്നെ

💬 Comments

View all comments