Chapter Title : ഞാൻ [Ne-Na]
ചോദിച്ചത് ശരിയല്ലേ?" എന്തിനാ അവന്റെ നമ്പർ എന്റെ ഫോണിൽ.. ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തു." ദേവു ബിബിനെ ഏട്ടൻ എന്നും പറഞ്ഞു സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യമൊക്കെ അവൾ ബിബിൻ എന്ന് പേര് പറഞ്ഞു തന്നായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോൾ അവൾ അവന് ഒരു റെസ്‌പെക്ട് കൊടുത്ത് തുടങ്ങിയിക്കുന്നു. മാത്രനല്ല അവൻ കെയറിങ് എന്ന പേരിൽ കാണിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ വരെ ദേവു വലിയ സംഭവം ആയാണ് എടുക്കുന്നത്.. അവൾ ബിബിനെ ഇഷ്ട്ടപെട്ട് തുടങ്ങിക്കഴിഞ്ഞു. ഞാൻ വീണ്ടും അവളുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു. "പുള്ളിക്കാരൻ എന്റെ കാര്യത്തിൽ കുറച്ച് പൊസസ്സീവ് ആണെടാ.. ഓഫീസിലെ വേറെ ആണുങ്ങളുമായി ഞാൻ സംസാരിക്കുന്നതൊന്നും ചേട്ടന് ഇഷ്ട്ടമല്ല.. ആരെങ്കിലും എന്റടുത്ത് വന്ന് നിന്ന് സംസാരിച്ചാൽ പുള്ളിക്കാരന്റെ മുഖം കാണണം.. കടന്തൽ കുത്തിയപോലെ വീർത്തിരിക്കും. അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. "ഞാൻ ചെന്നൈയിൽ വച്ച് ബിജുവിന്റെ ഭാഗത്തു നിന്നും ഒരു മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞു. ഉടൻ തന്നെ ചേട്ടൻ എന്റെ ഫോൺ വാങ്ങി ബിജുവിന്റെയും സിജോയുടെയും നമ്പർ ഡിലീറ്റ് ചെയ്തു." "ബിജുവിന്റെ കാര്യം ഓക്കെ.. പക്ഷെ സിജോയുടെ നമ്പർ എന്തിനാ ഡിലീറ്റ് ചെയ്തത്.. അവൻ നിന്നോട് ഒന്നും ചെയ്തില്ലല്ലോ." "പുള്ളിക്കാരൻ പറയുന്നത് സിജോയെ ഇനി കാണുന്നത്പോലും ഇല്ലല്ലോ, പിന്നേ എന്തിനാണ് അവനുമായി ഒരു കോണ്ടാക്ട്.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ആണ് അനാവശ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതെന്ന്. ആണുങ്ങളുമായി ഞാൻ ഇനി ആവശ്യകാര്യങ്ങൾക്കല്ലാതെ വേറെ സംസാരം വേണ്ടെന്ന് പറഞ്ഞു. ചിന്തിച്ചപ്പോൾ അതാണ് നല്ലതെന്നു എനിക്ക് തോന്നി. എന്തിനാ
💬 Comments
View all comments