0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

അവളെ പതുക്കെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നോക്ക്." ദേവു പറഞ്ഞത് പോലെ തന്നെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബിബിനുമായി കണ്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി. ഓഫീസിലെ ജോലി കഴിഞ്ഞ് അവിടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് കാണാം എന്നായിരുന്നു തീരുമാനം. ഞാൻ നേരത്തെ തന്നെ പാർക്കിൽ എത്തിച്ചേർന്നു. വലിയ തിരക്കൊന്നും ഇല്ല. ആളൊഴിഞ്ഞ ഒരിടം നോക്കി ഞാൻ ഇരുന്നു. എന്താണ് ബിബിനോട് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കോ അമ്മക്കോ മാനസികമായി അവനുമായി ഒരു ബന്ധത്തിന് താല്പര്യം ഇല്ലായിരുന്നു. കുറച്ച് സമയത്തിനകം തന്നെ ദേവുവും ബിബിനും അവിടെ എത്തി. എന്റെ അരികിലേക്ക് നടന്ന് വരുന്ന ബിബിനെ ഞാൻ നോക്കി. നല്ല വെളുത്തിട്ടാണ്, ക്ലീൻ ഷേവ്, ദേവുവിനെക്കാൾ ശകലം കൂടി പൊക്കമുണ്ട്. പുറമെ നിന്നു നോക്കുമ്പോൾ എന്തുകൊണ്ടും ദേവുവിന് നല്ല ചേർച്ചയുണ്ട്. അവളുടെ മുഖം സന്തോഷത്തിലാണ്. ഞാൻ ഒരു സിമെന്റ് ബെഞ്ചിൽ ആണ് ഇരുന്നിരുന്നത്. ദേവു വന്നയുടൻ എന്റെ അരികിലായി ഇരുന്നു. ബിബിൻ ഞങ്ങൾക്ക് എതിരെ ഉള്ള ബെഞ്ചിലും. ദേവു സാധാരണ അങ്ങനെ തന്നെയാണ്, എവിടെയെങ്കിലും പോകുമ്പോൾ ഞാൻ ഉണ്ടെങ്കിൽ എന്റെ അരികിൽ തന്നെയാണ് ഇരിക്കാറുള്ളത്. ഞാൻ ബിബിന്റെ മുഖം ശ്രദ്ധിച്ചു. അവൾ എന്റെ അരികിൽ ഇരുന്നത് അവന് ഇഷ്ട്ടമായില്ലെന്ന് അവന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായി. ദേവുവിനും അത് മനസിലായെന്ന് എനിക്ക് തോന്നി. അങ്ങോട്ടും എങ്ങോട്ടുമുള്ള പരിചയപെടുത്തലുകൾക്ക് ശേഷം ദേവു പറഞ്ഞു. "ഞാൻ പോയി ചായ വാങ്ങി കൊണ്ട് വരാം." ബിബിൻ പെട്ടെന്ന് പറഞ്ഞു. "എനിക്ക് വേണ്ട." അവൾ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റ് അവിടെ നിന്നും പോയി. അവൾ പോയി

💬 Comments

View all comments