0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

വിഷമങ്ങൾ ഉണ്ടായാലും ആ മുഖത്തു സദാസമയം ഒരു പുഞ്ചിരി കാണുമായിരുന്നു. ഞാനും ദേവുവും ആയുണ്ടായിരുന്ന ബന്ധത്തെ ഒരിക്കൽ പോലും 'അമ്മ തെറ്റായി കണ്ടിരുന്നില്ല. ചിലപ്പോൾ അവരുടെ ഒരു മകനായി ദേവുവിന്റെ ഒരു സഹോദരൻ ആയിട്ടാകും അവർ എന്നെ കണ്ടിരുന്നത്. അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കുറച്ച് കണ്ണുനീർ താഴേക്കൊഴുകി. ദേവുവിനെ ഒന്നും കൂടി നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു. ഒരു മാസത്തോളം കഴിഞ്ഞാണ് ദേവു പിന്നും ജോലിക്ക് പോയി തുടങ്ങിയത്. അതിനിടയിൽ ചില ദിവസങ്ങളിൽ ഞാൻ അവളെ കാണാൻ പോയിരുന്നു. ഞങ്ങൾക്ക് ഇടയിൽ സംസാരിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തോ പഴയ പോലൊരു അടുപ്പം ഞങ്ങൾക്കിടയിൽ ഇല്ലെന്ന് ഞാൻ മനസിലാക്കി തുടങ്ങി. അവൾ ജോലിക്ക് പോയി തുടങ്ങിയ ശേഷം വീട്ടിലേക്ക് വരാറില്ലായിരുന്നു. സ്ഥിരം ഹോസ്റ്റലിൽ തന്നെയാണ്. ഞാൻ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്.. മിക്കപ്പോഴും അവളുടെ ഫോൺ ബിസി ആയിരിക്കും. എനിക്കറിയാമായിരുന്നു അവൻ ബിബിനുമായി സംസാരികയാണെന്ന്. ഞാൻ ഒരു പരാതിയും പറഞ്ഞില്ല. വല്ലോപ്പോഴും മാത്രം ഞങ്ങൾക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ബിബിന്റെ പേര് കടന്നു വരാതിരിക്കാൻ ഞാനും അവളും ശ്രമിച്ചിരുന്നു. . . ഹോസ്പ്പിറ്റലിൽ ICU ന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ചിന്തിച്ച് പോയി ദൈവത്തിനു കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്നോട് കരുണ ഇല്ലെന്ന്. ആദ്യം ദേവുവിനെ എന്നിൽ നിന്നും അകറ്റി, പിന്നീട് എന്നെ ഒരു മകനായി കണ്ടിരുന്ന അവളുടെ അമ്മയെ ഇല്ലാതാക്കി, ഇപ്പോൾ എന്നെ ജീവനേക്കാളേറെ സ്നേഹിച്ച മായയെ ജീവിക്കുമോ മരിക്കുമോ എന്ന് ഒരു ഉറപ്പില്ലാതെ കിടത്തിയിരിക്കുന്നു. ടു വീലറിൽ പോകുവായിരുന്ന മായയെ ഒരു ടിപ്പർ

💬 Comments

View all comments