0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

തവണ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്ന്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഡിഗ്രി ക്ലാസ്സിലേക്ക് ആദ്യ ദിവസം കയറി ചെല്ലുമ്പോൾ കണ്ട പൊട്ടിച്ചിരിച്ച് കൊണ്ടിരിക്കുന്ന അവളുടെ മുഖം ആണ്. മനസൊന്നു പിടച്ചു. ഞാൻ ഒരു വർഷക്കാലമായി അവളെ മറന്നിരിക്കുന്നു. 'അമ്മ മരിക്കുമ്പോഴും അവർക്കൊരു വിശ്വാസം ഉണ്ടായിരുന്നിരിക്കില്ലേ ഞാൻ ഉള്ളടിത്തോളം കാലം അവൾക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ ഓടി എത്തുമെന്ന്. അവളുടെ ലൈഫിലെ ഓരോ കാല അളവിലും ഓരോരുത്തർ വന്നിറങ്ങി പോയി. പക്ഷെ ഒരിക്കൽ പോലും അവൾ എന്നെ പൂർണമായും ഒഴുവാക്കിയിരുന്നില്ല. അവളെ കെട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്ന ബിബിൻ ഞാനുമായി ഇനി മിണ്ടരുതെന്ന് പറഞ്ഞിട്ടുപോലും സമയം കണ്ടെത്തി അവൾ എന്നോട് സംസാരിക്കുമായിരുന്നു.. ഞാനല്ലേ അവസാനം അവൾ എന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ് ആട്ടി പായിച്ചത്. ഞാൻ ഹോസ്പിറ്റലിന് മുന്നിൽ കാർ നിർത്തുമ്പോൾ അഞ്ജലി എന്നെയും കാത്ത് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അഞ്ജലിക്കൊപ്പം ഹോസ്പിറ്റലിന് അകത്തേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടുപ്പു ചെറുതായി കൂടി. ഒരു വർഷമായി യാതൊരു വിധ ബന്ധവും ഇല്ലാതിരുന്നിട്ട് അവളെ ഇപ്പോൾ വീണ്ടും കാണുകയാണ്. "നിന്നെ ഒരിക്കലും വിളിച്ച് വരുത്തരുതെന്ന് അവൾ പറഞ്ഞിരുന്നു. കാരണം നിന്നെ അത്രയേറെ അവൾ വേദനിപ്പിച്ചിട്ടുണ്ടെന്ന്." ഞാൻ ചെറുതായി പുഞ്ചിരിച്ചു. റൂമിനു മുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു. "ഇപ്പോൾ പേടിക്കാനൊന്നും ഇല്ല, നാളെ ഡിസ്ചാർജ് ആകും.. നിന്നോട് സംസാരിക്കുമ്പോൾ തന്നെ അവളുടെ പാതി പ്രശ്നങ്ങൾ മാറും." ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.അഞ്ജലി പുറത്തു തന്നെ നിന്നതേ ഉള്ളു. ദേവിക ബെഡിൽ ഇരുന്നു ചാനലിലെ

💬 Comments

View all comments