0%

Chapter Title : ഞാൻ [Ne-Na]

Author : ne-na Read All Parts 1.4K

ചിരിയോടെ അവൾ പറഞ്ഞു. "എനിക്കിനി പ്രതേകിച്ച് ഒരു പ്ലാനും ഇല്ല.. നീ എന്ത് പറയുന്നു, അത് മാത്രം അനുസരിക്കുക എന്നതാണ് എന്റെ ഇനിയുള്ള പ്ലാൻ." ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു. "എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ?" "എന്താ?" "എന്റെയിൽ ഇപ്പോൾ അത്യാവിശ്യം കുറച്ച് പൈസ ഉണ്ട്, നിന്റെയിലും കുറച്ച് കാണുമല്ലോ.." അവൾ എന്റെ മുഖത്തേക്ക് നോക്കി. "എനിക്കും നിനക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു. ഒരുപാട് യാത്ര ചെയ്യുക എന്നൊരു സ്വപനം. നമുക്ക് അതിന്റെ ആദ്യ ചുവടായി നാളെ ഒരു യാത്ര പോയല്ലോ." അവൾ കുറച്ച് നേരം എന്റെ മുഖത്തേക്ക് നോക്കി, എന്നിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു. ഞാൻ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു. "ഇവിടെ പോകുന്നു?" "അഞ്ജലിയുടെ അടുത്തേക്ക്." "എന്തിന്?" "ഹോസ്റ്റലിൽ നിന്നും എന്റെ കുറച്ച് ഡ്രസ്സ് ബാഗിലാക്കി കൊണ്ടുവരാൻ പറയാൻ." അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. . . രാത്രി ഹോസ്പിറ്റലിലെ ബെഡിൽ ഗാഢമായ ഉറക്കത്തിൽ കിടക്കുന്ന ദേവുവിനെ ഞാൻ നോക്കി. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉള്ള സുഖ നിദ്രയിലാണ് അവൾ. അവളുടെ മുടിയുടെ ഞാൻ കൈ ഓടിച്ചു. 'നാളെ ഞങ്ങൾ ഒരു യാത്ര പോകുവാണ്.. എനിക്കറിയാം, ഈ യാത്രക്ക് ശേഷം അവളുടെ ജീവിതത്തിൽ പുതിയ പുതിയ കഥാപാത്രങ്ങൾ കടന്നു വരാം.. പുതിയ പ്രശ്നങ്ങളിലേക്ക് അവൾ വഴുതി വീഴാം..ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിച്ചെടുക്കുവാൻ കഴിയാത്ത ഒരു പെൺകുട്ടി ആണ് എന്റെ ദേവു. പക്ഷെ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ അവളുടെ കൂടെ കാണും.. കാരണം... ദേവു

💬 Comments

View all comments