0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 508

എന്നെ വേണ്ടെന്നായിട്ടുണ്ടോ നിനക്ക്." "നീ എന്താടാ ഇങ്ങനൊക്കെ പറയുന്നേ?" "കുറച്ചുനാളുകളായുള്ള നിന്റെ പെരുമാറ്റം കണ്ട് ചോദിച്ചു പോയതാണ്. ഇപ്പോൾ എന്നെക്കാളുമൊക്കെ വലുത് അവരാണെന്ന പോലെയാ നിന്റെ പെരുമാറ്റം." "നീ എന്തൊക്കെയാടാ പറയുന്നേ.. അവർ എന്റെ ആരാ?.. കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്‌സ്.. നീ എനിക്കങ്ങനെ ആണോ?.. എനിക്ക് നിന്നെ എപ്പോൾ വേണമെങ്കിലും വിളിച്ചൂടെ.. നാട്ടിൽ വന്നാൽ എപ്പോൾ വേണമെങ്കിലും കണ്ടുടെ.. ഞാൻ ഈ ഓഫീസിലെ ജോലി മതിയാക്കിയാൽ ഇവരെ കാണുമോന്ന് പോലും എനിക്കറിയില്ല." മനസ് ആകെ കലുഷിതമായിരുന്നതിനാൽ അവൾ പറഞ്ഞതൊന്നും എന്റെ മണ്ടയിൽ കയറുന്നുണ്ടായിരുന്നില്ല. "ദേവു നീ ഒന്ന് മനസിലാക്കിക്കോ.. ബിജു നീ വിചാരിക്കുന്നത് പോലെ അത്ര നല്ലവൻ ഒന്നും അല്ല.. അവനുമായുള്ള കൂട്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്." അത് കേട്ടതും അവൾക്ക് നന്നായി ദേഷ്യം വന്ന്.. സ്വരം കടുത്തു. "നീ ഒന്ന് മനസിലാക്കണം.. ഞാൻ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് തീരുമാനിക്കാൻ നീ എന്റെ കാമുകനോ ഭർത്താവോ അല്ല.. എന്റെ കൂട്ടുകാരൻ മാത്രമാണ്.. എനിക്കറിയാം ഞാൻ ആരോടൊക്കെയാ സംസാരിക്കേണ്ടത് വേണ്ടാത്തതെന്ന്." അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി. കൂടുതൽ ഒന്നും കേൾക്കാതിരിക്കാനായി ഞാൻ ഫോൺ കട്ട് ചെയ്തു കളഞ്ഞു. മനസ് ആകെ നീറുന്നത് പോലെ.. ആരോടെങ്കിലും ഒന്ന് സംസാരിച്ചില്ലെങ്കിൽ ചങ്ക് പൊട്ടുമെന്ന് എനിക്ക് തോന്നി. എപ്പോൾ എനിക്ക് മനസ് തുറന്ന് ഒന്ന് സംസാരിക്കാൻ മായ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു. അവളെ തന്നെ ഞാൻ ഫോൺ വിളിച്ചു. അവൾ ഫോൺ എടുത്തതും ഞാൻ "മായ" എന്ന് ഒന്ന് വിളിച്ചു. എന്റെ സ്വരത്തിൽ നിന്നു തന്നെ എന്റെ മനസ് അസ്വസ്ഥമാണെന്ന് അവൾക്ക് തോന്നിയിരിക്കണം. ഞാൻ ഒന്നും പറയാതെ തന്നെ അവൾ എന്നോട് ചോദിച്ചു. "എന്താ ഏട്ടാ .. എന്ത് പറ്റി?" ആ നിമിഷം എന്നെ മനസിലാക്കാൻ മായയെ കാലും നന്നായി വേറെ ആരും ഇല്ലെന്ന് എനിക്ക് തോന്നിപോയി. ഞാൻ മനസ് തുറന്ന് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നെ ആശ്വസിപ്പിച്ച് ഓരോന്ന് പറഞ്ഞു. അവസാനം ഇതുകൂടി അവൾ പറഞ്ഞു. "നമുക്ക്

💬 Comments

View all comments