0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 1.4K

മുഖമൊന്ന് പ്രകാശിച്ചു. "അപ്പോൾ ചേട്ടന് അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ഇല്ലേ?" "ഇല്ല.." അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. "എങ്കിൽ ഞാൻ ഒരു സത്യം പറയാം. എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്.. അതുകൊണ്ടാണ് ഞാൻ എനിക്ക് വരുന്ന കല്യാണം മുടക്കിയിരുന്നത്." അവളുടെ ചില വാക്കുകളിലും പ്രവർത്തികളിലും എനിക്കത് ചിലപ്പോഴൊക്കെ തോന്നിയിരുന്നെങ്കിലും അതെന്റെ ഒരു തോന്നൽ മാത്രമായിരിക്കും എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. "ഇന്ന് ഞാൻ എന്റെ അച്ഛനോട് ഈ ഇഷ്ട്ടതിനെ കുറിച്ച് പറയും.. അച്ഛൻ എതിർക്കില്ല എന്നാണ് എന്റെ പ്രതീക്ഷ, അച്ഛൻ ചേട്ടനോട് സംസാരിക്കുമ്പോൾ ആലോചിച്ച് ഒരു ഉത്തരം പറഞ്ഞാൽ മതി.. ഞാൻ ഒരിക്കലും ചേട്ടൻ എന്നെ തന്നെ കല്യാണം കഴിക്കണം എന്ന് വാശി പിടിക്കതൊന്നും ഇല്ല." എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. ഞാൻ ഒരിക്കൽ പോലും അവളെക്കുറിച്ച് ആ ഒരു രീതിയിൽ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അവളുടെ വീടെത്തുവോളം ഞാൻ നിശബ്തനായിരുന്നു. അവളും ഒന്നും മിണ്ടിയില്ല. വീടെത്തി കാറിൽ നിന്നും ഇറങ്ങുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "ചേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കയൊന്നും വേണ്ട. നല്ലപോലെ ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ചേട്ടന് എന്നെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ വേറെ കല്യാണം കഴിച്ചോള്ളും." അന്ന് വൈകുന്നേരം തന്നെ ഞാൻ ദേവികയുടെ വീട്ടിലേക്ക് പോയി. നാളെ അവൾ തിരിച്ച് ചെന്നൈയിലേക്ക് പോവുകയാണ്. സന്ധ്യ നേരം വീട്ട് മുറ്റത്തുകൂടി അവളോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവളോട് മായ പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു. "ഡാ.. ഇതിൽ ഇത്ര ചിന്തിക്കാൻ

💬 Comments

View all comments