0%

Chapter Title : ഞാൻ [ ne-na ]

Author : ne-na Read All Parts 528

കഴിക്കാനായി വിളിച്ചു. കഴിക്കാൻ തോന്നിയില്ല.. അച്ഛൻ പിന്നേ നിർബന്ധിച്ചതുമില്ല. ഡോക്ടറിനോട് സംസാരിച്ചിട്ട് വരുന്ന ഇളയച്ഛൻ കണ്ട്.. ആ മുഖം കണ്ടപ്പോൾ തന്നെ മനസിലായി പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലെന്നു. എങ്കിലും ഒരു അവസാന പ്രധീക്ഷ എന്നുള്ള രീതിയിൽ ഞങ്ങൾ ആ ICU വിനു മുന്നിൽ കാത്തിരുന്നു. ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പൊട്ടിക്കരയാമായിരുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദന. ദേവുവിന്റെ മുഖം മാത്രമാണ് മനസ്സിൽ വന്നത്. ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്ന് അവളെ വിളിച്ചു. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ പിന്നേ വിളിക്കാൻ തോന്നിയില്ല. രാത്രി ഹോസ്പിറ്റലിൽ വരാന്തയുടെ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. കുറച്ച് അപ്പുറത്തായി അച്ഛൻ നിൽപ്പുണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു തൂണ് ഉള്ളതിനാൽ അച്ഛന് എന്നെ പെട്ടെന്ന് കാണുവാൻ കഴിയില്ലായിരുന്നു. അച്ഛന്റെ അടുത്തേക്ക് നടന്നുവന്ന ഇളയച്ഛൻ പറഞ്ഞു. "നാളെ നേരം വെളിപ്പിക്കുമെന്ന് തോന്നുന്നില്ല." പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത് അവർ കണ്ടത്. എന്റെ വിളറി വെളുത്ത മുഖം കണ്ടിട്ടാകണം അവർ അവിടെ നിന്നും നടന്നു പോയി. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ദേവു ആയിരുന്നു. ഞാൻ ഫോൺ എടുത്തപ്പോൾ അവൾ പറഞ്ഞു. "ഹലോ.." എനിക്കെന്തോ മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ മിണ്ടാഞ്ഞതിനാൽ ആണെന്ന് തോന്നുന്നു അവൾ പറഞ്ഞു. "നീ വിളിച്ചപ്പോൾ ഏട്ടൻ അടുത്തുണ്ടായിരുന്നു. ഞാൻ കാൾ എടുത്താൽ ഏട്ടന് ഇഷ്ടപ്പെടില്ല, വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ ഇന്ന് വിചാരിച്ചതാണ് എടുക്കാഞ്ഞത്." "മായ്ക്ക് ഒരു ആക്സിഡന്റ് പറ്റി." അവൾ പെട്ടെന്ന് ചോദിച്ചു. "എന്നിവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ?" ദേവിക തൊട്ടു മുൻപ് പറഞ്ഞ കാര്യം എന്റെ മനസിലൂടെ ഓടുകയായിരുന്നു അപ്പോൾ. ബിബിൻ കൂടെ ഉള്ളതിനാലാണ് ഫോൺ എടുക്കാഞ്ഞതെന്ന്. അവൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അവളുടെ സങ്കടം കേൾക്കാനായി ഞാൻ ഉറക്കം ഒഴിഞ്ഞ ദിനങ്ങൾ എല്ലാം എന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് എത്തി. "നിനക്ക് വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് നിനക്കോർമ ഉണ്ടോ? നിന്റെ വിഷമങ്ങൾ കേൾക്കാൻ എത്ര രാത്രി ഞാൻ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെന്ന് നിനക്ക്

💬 Comments

View all comments